ഡയറ്റില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇതാ ചില വഴികള്‍...

By Web Team  |  First Published Apr 21, 2023, 6:23 PM IST

രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടാനും പ്രമേഹത്തിനും ഹൃദ്രോഗങ്ങള്‍ക്ക് വരെ കാരണമാകും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ഇവ മോശമായി ബാധിക്കാം. 


മധുരം ഇഷ്ടമുള്ളവര്‍ ധാരാളമാണ്. രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് പഞ്ചസാരയുടെ ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടാനും പ്രമേഹത്തിനും ഹൃദ്രോഗങ്ങള്‍ക്ക് വരെ കാരണമാകും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ഇവ മോശമായി ബാധിക്കാം. 

അതേസമയം, പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്ക് കഴിയുകയില്ല. എന്നിരുന്നാലും ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത് എങ്ങനെ എന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്...

ബേക്കറി സാധനങ്ങള്‍, ജങ്ക് ഫുഡ്, പ്രൊസസിഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്...

രാവിലെ കോഫി കുടിക്കുമ്പോഴും രാത്രി പാല്‍ കുടിക്കുമ്പോഴും പഞ്ചസാര ഇടുന്നത് ഒഴിവാക്കുക. പകരം ശര്‍ക്കര ഇടാം. കരിമ്പില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കര, വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയുമാണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ശര്‍ക്കര സഹായിക്കും. സംസ്‌കരിച്ച ഉത്പന്നമായ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ശീലമാക്കുന്നത് നല്ലതാണ്.

മൂന്ന്...

പ്രഭാതഭക്ഷണത്തിലും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. ചിലര്‍ക്ക് പുട്ടും ദോശയുമൊക്കെ കഴിക്കുമ്പോള്‍ ഒപ്പം പഞ്ചസാര നിര്‍ബന്ധമാണ്. ഇത് ഒഴിവാക്കുക. 

നാല്...

കേക്കും മറ്റും ഇഷ്ടമുള്ളവരുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ പഞ്ചസാരയുടെ ഉപയോഗം കൂടുതലാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കി സാലഡോ നട്സോ മറ്റോ തിരഞ്ഞെടുക്കാം.  ഓട്സും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ്. 

അഞ്ച്...

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക. പകരം നാരങ്ങാവെള്ളം ഉപ്പിട്ട് കുടിക്കാം. അതുപോലെ തന്നെ ഇളനീരും ആരോഗ്യത്തിന് നല്ലതാണ്. 

ആറ്...

വൈറ്റ് ബ്രെഡ്, ചോറ് പോലുള്ള കാര്‍ബൈഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവയുടെ അളവും കുറയ്ക്കുന്നതാണ് അമിതവണ്ണം കുറയ്ക്കാന്‍ നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


 

click me!