'ഓറഞ്ചിലും നാരങ്ങയിലും ഉള്ളതിനേക്കാൾ വിറ്റാമിൻ സി ഈ ഫ്രൂട്ടിലുണ്ട് '

By Web Team  |  First Published Apr 11, 2023, 10:34 PM IST

യുഎസ്ഡിഎയുടെ കണക്കു പ്രകാരം 100 ഗ്രാം നാരങ്ങയിൽ 53 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതേസമയം, 100 ഗ്രാം ഓറഞ്ചിൽ 53.2 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. 


ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഗുണകരമാണ്. അതുകൊണ്ടുതന്നെയാണ്  വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ സി അടങ്ങിയവ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മികച്ചതാണ്. പല ഭക്ഷണങ്ങളിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെങ്കിലും, വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടമായി എല്ലാവരും കാണുന്നത് ഓറഞ്ചിനെയും നാരങ്ങയെയുമാണ്. 

എന്നാല്‍ അവയെക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയ ഫ്രൂട്ട് ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ? വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്ന് നെല്ലിക്ക ആണെന്നാണ് പുതിയ ഒരു റിപ്പോര്‍ട്ട് പറയുന്നത്. നാരങ്ങയിലും ഓറഞ്ചിലും ഉള്ളതിനേക്കാൾ കുറഞ്ഞത് അഞ്ചിരട്ടി വിറ്റാമിൻ സി അടങ്ങിയതാണത്രേ ഈ നെല്ലിക്ക. യുഎസ്ഡിഎയുടെ കണക്കു പ്രകാരം 100 ഗ്രാം നാരങ്ങയിൽ 53 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതേസമയം, 100 ഗ്രാം ഓറഞ്ചിൽ 53.2 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. എന്നാല്‍, 100 ഗ്രാം നെല്ലിക്കയില്‍ ഏകദേശം 300 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. 

Latest Videos

undefined

വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും  ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കും. അള്‍സര്‍ ഉള്ളവര്‍ക്ക് ഇത് കുടിക്കുന്നത് നല്ലതാണ്. നെ​ല്ലി​ക്ക​യി​ല്‍ അടങ്ങിയിരിക്കുന്ന ഇ​രു​മ്പ് ര​ക്ത​ത്തി​ലെ ഹീ​മോ​ഹീമോഗ്ലോബി​ൻ കൂട്ടുന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. അതുവഴി വിളര്‍ച്ച തടയാനും ഇവ സഹായിക്കും. കൂടാതെ വി​റ്റാ​മി​നുകളും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​രസാധ്യത കുറയ്ക്കുന്നതിനും സ​ഹാ​യിക്കും. നെ​ല്ലി​ക്ക​യി​ലെ കാത്സ്യം  എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിന് നല്ലതാണ്. 

 

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അതിനാല്‍ ദിവസവും നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നെല്ലിക്കാ നീര് കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.  വൃക്കകളുടെ ആരോഗ്യത്തിനും നെല്ലിക്ക ബെസ്റ്റാണ്. ഒപ്പം പ​തി​വാ​യി നെ​ല്ലി​ക്ക ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹാ​യിക്കും. അ​തു​പോ​ലെ​ത​ന്നെ ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും. 

തലമുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. ചർമ്മത്തിന്‍റെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ നെല്ലിക്ക ഏറേ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...

  

tags
click me!