നാരുകൾ, പ്രോബയോട്ടിക്സ്, പ്രീബയോട്ടിക്സ് എന്നിവയാൽ സമ്പന്നമായ ഒരു സമീകൃതാഹാരം വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യകരമായ കുടലിനെ സംരക്ഷിക്കാനും സഹായിക്കും.
ദഹനം, പോഷകങ്ങളുടെ ആഗിരണം, രോഗപ്രതിരോധ പ്രവർത്തനം, മാനസികാരോഗ്യം എന്നിവയിൽ സഹായിക്കുന്നതിനാൽ ആരോഗ്യകരമായ കുടൽ നിലനിർത്തുന്നത് നമുക്ക് ഏറെ പ്രധാനമാണ്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ കുടലിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. നാരുകൾ, പ്രോബയോട്ടിക്സ്, പ്രീബയോട്ടിക്സ് എന്നിവയാൽ സമ്പന്നമായ ഒരു സമീകൃതാഹാരം വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യകരമായ കുടലിനെ സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍
വേനൽക്കാലത്ത് നിങ്ങളുടെ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
ഇളനീരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇളനീരില്‍ സ്വാഭാവികമായും ജലാംശവും ഒപ്പം പൊട്ടാസ്യം പോലുള്ള ഇലക്‌ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രണ്ട്...
ചീര പോലെയുള്ള ഇലക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഗ്രീൻ സ്മൂത്തികളില്‍ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനത്തെ മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മൂന്ന്...
കറ്റാർവാഴ ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാല്...
പപ്പായ ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും. അതിനാല്‍ പപ്പായ ജ്യൂസ് കുടിക്കുന്നതും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
അഞ്ച്...
ഇഞ്ചി ചായ പോലെയുള്ള ഹെർബൽ ടീകള്‍ കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആറ്...
ആപ്പിൾ സിഡെർ വിനെഗർ പാനീയം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും കുടലിലെ പിഎച്ച് അളവ് സന്തുലിതമാക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Also read: അനീമിയ അഥവാ വിളര്‍ച്ചയെ തടയാന്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...