വലിയ അളവില്‍ കേടായിപ്പോകുന്ന ഒന്നാണ് ഉള്ളി (സവാള). ഇത് അധികവും മുള പൊട്ടിയാണ് ചീത്തയായിപ്പോകുന്നത്. ഇങ്ങനെ മുള പൊട്ടിയ ഉള്ളി അത്യാവശ്യ ഉപയോഗങ്ങള്‍ക്ക് എടുക്കാമോ എന്ന് പേടിക്കുന്നവരുണ്ട്.
നാം അടുക്കളയില്‍ നിത്യോപയോഗത്തിനായി വാങ്ങിക്കുന്ന പല ഭക്ഷണസാധനങ്ങളും സമയത്തിന് ഉപയോഗിക്കാത്തത് മൂലമോ നല്ലരീതിയില്‍ സൂക്ഷിക്കാത്തത് മൂലമോ എല്ലാം കേടായി പോകാറുണ്ട്, അല്ലേ?
പ്രധാനമായും പച്ചക്കറികളും പഴങ്ങളും തന്നെയാണ് ഇത്തരത്തില്‍ ധാരാളമായി വീടുകളില്‍ പാഴായിപ്പോവുക. ശ്രദ്ധയോടെ ഇവ സൂക്ഷിക്കാനായാല്‍ ഒരു പരിധി വരെ ഈ നഷ്ടം ഒഴിവാക്കാൻ നമുക്ക് സാധിക്കും.
undefined
കൂട്ടത്തില്‍ വലിയ അളവില്‍ കേടായിപ്പോകുന്ന ഒന്നാണ് ഉള്ളി (സവാള). ഇത് അധികവും മുള പൊട്ടിയാണ് ചീത്തയായിപ്പോകുന്നത്. ഇങ്ങനെ മുള പൊട്ടിയ ഉള്ളി അത്യാവശ്യ ഉപയോഗങ്ങള്‍ക്ക് എടുക്കാമോ എന്ന് പേടിക്കുന്നവരുണ്ട്.
എന്നാലിവ ഉപയോഗിക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രുചിയിലെ വ്യത്യാസം നിങ്ങള്‍ക്ക് അലോസരമാകുമെങ്കില്‍ അക്കാര്യം മാത്രം പരിഗണനയിലെടുക്കാമെന്ന് മാത്രം. എന്തായാലും ഉള്ളി ഈ രീതിയില്‍ പെട്ടെന്ന് കേടായിപ്പോകാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഉള്ളി, കഴിയുന്നതും നനവില്ലാത്ത, എന്നാല്‍ ചൂട് അധികമായി എത്താത്തതുമായ സ്ഥലത്ത് വയ്ക്കുന്നതാണ് നല്ലത്. ഇത് ഉള്ളിയില്‍ മുള പൊട്ടുന്നതിനെ പരമാവധി തടയും. ഫ്രിഡ്ജില്‍ ഉള്ളി സൂക്ഷിക്കേണ്ടതില്ല. എന്നാല്‍ തൊലി കളഞ്ഞ ഉള്ളിയാണെങ്കില്‍ എയര്‍ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
രണ്ട്...
പരുത്തി തുണിയുടെ സഞ്ചികള്‍, അങ്ങനെയുള്ള ചാക്ക് എന്നിവയിലെല്ലാം ഉള്ളി സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് ഉള്ളി പെട്ടെന്ന് മുള പൊട്ടി കേടാകാതിരിക്കാൻ സഹായിക്കുന്നു.
മൂന്ന്...
പച്ചക്കറികള്‍ അധികമായി സൂര്യപ്രകാശമെത്തുന്നിടത്ത് വച്ചാല്‍ അവ പെട്ടെന്ന് മുള പൊട്ടുന്നതിലേക്ക് എത്തും. അതിനാല്‍ അത്ര സൂര്യപ്രകാശം എത്താത്ത ഇടത്ത് തന്നെ ഇവ സൂക്ഷിക്കാം. ഉള്ളിയുടെ കാര്യവും അങ്ങനെ തന്നെ.
നാല്...
ഉള്ളി സൂക്ഷിക്കുമ്പോള്‍ ഇതിനൊപ്പം ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ സൂക്ഷിക്കാതിരിക്കാനും ശ്രമിക്കുക. കാരണം ഇവയെല്ലാം ഒരുമിച്ച് സൂക്ഷിക്കുന്നത് ഉള്ളി പെട്ടെന്ന് ചീത്തയാകുന്നതിലേക്ക് നയിക്കാം.
അഞ്ച്...
ഉള്ളി പ്ലാസ്റ്റിക് സഞ്ചികളില്‍ ആക്കി വയ്ക്കുന്നതും നല്ലതല്ല. ഇതും ഉള്ളി പെട്ടെന്ന് കേടുവരുന്നതിലേക്ക് നയിക്കും. പ്ലാസ്റ്റിക് കൂടിനുള്ളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതാണ് ഉള്ളി എളുപ്പത്തില്‍ കേടാകുന്നതിലേക്ക് നയിക്കുന്നത്.
Also Read:- എപ്പോഴും ക്ഷീണം തോന്നുന്നുവോ? നെല്ലിക്ക കൊണ്ടുള്ള ഈ ജ്യൂസ് പതിവായി കഴിച്ചുനോക്കൂ...