വളരെ 'സിമ്പിള്‍' ആയാണ് ഈ ഓംലെറ്റ് തയ്യാറാക്കുന്നത്. ഒരു പാനിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം അതിന്റെ നടുക്കായി രണ്ട് ചോപ്സ്റ്റിക്‌സ് വച്ച് അതിനെ പതിയെ തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്
നമ്മുടെ പതിവ് ഭക്ഷണങ്ങളില്‍ ഏറ്റവും സുലഭമായി കാണുന്നൊരു ചേരുവയാണ് മുട്ട. ബ്രേക്ക്ഫാസ്റ്റിന് വാട്ടിയോ, പുഴുങ്ങിയോ, ലഞ്ചിന് ഓംലെറ്റായോ, മസാലയായോ കറിയായോ എല്ലാം നമ്മള്‍ മുട്ട തയ്യാറാക്കാറുണ്ട്.
മറ്റ് പല വിഭവങ്ങളിലും മുട്ട പ്രധാന ചേരുവയായി നമ്മള്‍ ചേര്‍ക്കാറുണ്ട്. എത്ര വ്യത്യസ്തമായ മുട്ട വിഭവങ്ങളുണ്ടെങ്കിലും മിക്കവര്‍ക്കും ഓംലെറ്റിനോടുള്ള പ്രിയം മറ്റൊന്നിനോടും തോന്നാറില്ലെന്നതാണ് സത്യം.
undefined
ഓംലെറ്റിലാണെങ്കില്‍ ധാരാളം 'വറൈറ്റി'കളുമുണ്ട്. ഒരു പ്രദേശത്ത് തന്നെ പല രീതിയില്‍ ഓംലെറ്റ് ഉണ്ടാക്കുന്നവരുണ്ട്. അപ്പോള്‍പ്പിന്നെ പല രാജ്യങ്ങളിലാകുമ്പോഴുണ്ടാകുന്ന വ്യത്യാസം പറയേണ്ടല്ലോ...
ഇപ്പോഴിതാ ജപ്പാനിലെ തനത് രീതിയിലുള്ള ഓംലെറ്റിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ജാപ്പനീസ് ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ ഒന്നര ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
വളരെ 'സിമ്പിള്‍' ആയാണ് ഈ ഓംലെറ്റ് തയ്യാറാക്കുന്നത്. ഒരു പാനിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം അതിന്റെ നടുക്കായി രണ്ട് ചോപ്സ്റ്റിക്‌സ് വച്ച് അതിനെ പതിയെ തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. കാണുമ്പോള് എളുപ്പമാണെന്ന് തോന്നുമെങ്കിലും അല്‍പം പ്രയാസമാണ് ഇത് ശരിയായി ചെയ്‌തെടുക്കാന്‍.
ഭംഗിയുള്ള ഞൊറിവുകളോടെയാണ് അവസാനം ഓംലെറ്റ് ആയിവരുന്നത്. ഫ്രൈഡ് റൈസിനൊപ്പമുള്ള കോംബോ ആയിട്ടാണ് ഈ സ്‌പെഷ്യല്‍ ഓംലെറ്റ് സര്‍വ് ചെയ്യുന്നതായി വീഡിയോയില്‍ കാണിക്കുന്നത്. എന്തായാലും ജാപ്പനീസ് ഓംലെറ്റിന് മലയാളി ആരാധകരടക്കം നിരവധി ആരാധകരെ ലഭിച്ചിട്ടുണ്ടെന്നതാണ് രസകരമായ സംഗതി.
Also Read:- ബ്രഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona