പ്രമേഹമുള്ളവർക്ക് കാപ്പി കുടിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

By Web Team  |  First Published Apr 3, 2023, 8:42 PM IST

കാപ്പിയിൽ കഫീൻ, പോളിഫെനോൾ, മഗ്നീഷ്യം, ക്രോമിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കഫീൻ ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കും. കാരണം കഫീൻ ഒരു തടസ്സപ്പെടുത്തുന്ന ഘടകമാണ്. ഇത് അഡിനോസിൻ എന്ന പ്രോട്ടീനിനെ തടയുന്നു. ശരീരം എത്ര ഇൻസുലിൻ ഉണ്ടാക്കുന്നു എന്നതിൽ അഡിനോസിൻ വലിയ പങ്ക് വഹിക്കുന്നു. 200 മില്ലിഗ്രാം കഫീൻ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
 
കാപ്പി കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് പോലും പ്രമേഹം വരാനുള്ള സാധ്യത 4% കുറയ്ക്കുമെന്ന് പഠനത്തിൽ പറയുന്നു. കൂടാതെ, ശരീരത്തിലെ വീക്കം കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടു.

' കഫീൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. എന്നാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കഫീന്റെ സ്വാധീനം വ്യക്തമാക്കുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്. എന്നാൽ ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് മാത്രം, വലിയ ആഘാതം ഉണ്ടാക്കില്ല. കൂടാതെ, കാപ്പിയിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കണം. എന്നിരുന്നാലും, പ്രമേഹരോഗികൾ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. പകരം ഗ്രീൻ ടീ അല്ലെങ്കിൽ ലെമൺ ടീ എന്നിവ ഉപയോഗിക്കാം...' - പട്പർഗഞ്ചിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ജ്യോതി ഖനിയോജ് പറയുന്നു.

Latest Videos

undefined

കാപ്പിയിൽ കഫീൻ, പോളിഫെനോൾ, മഗ്നീഷ്യം, ക്രോമിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കഫീൻ ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കും. കാരണം കഫീൻ ഒരു തടസ്സപ്പെടുത്തുന്ന ഘടകമാണ്. ഇത് അഡിനോസിൻ എന്ന പ്രോട്ടീനിനെ തടയുന്നു. ശരീരം എത്ര ഇൻസുലിൻ ഉണ്ടാക്കുന്നു എന്നതിൽ അഡിനോസിൻ വലിയ പങ്ക് വഹിക്കുന്നു. 200 മില്ലിഗ്രാം കഫീൻ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

കാപ്പിക്ക് സമ്മിശ്ര ഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള തന്മാത്രകളാണ് പോളിഫെനോൾ. ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ എന്നിവ തടയാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ പരിമിതമായ അളവിൽ മാത്രമേ കഴിക്കാവൂ...-  മണിപ്പാൽ ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യൻ പവിത്ര എൻ രാജ് പറയുന്നു.

നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

click me!