പ്രഭാതഭക്ഷണത്തിൽ ഉള്‍പ്പെടുത്താം മത്തങ്ങ വിത്തുകൾ; അറിയാം ഈ ഗുണങ്ങള്‍...

By Web Team  |  First Published May 16, 2023, 5:32 PM IST

വലിപ്പത്തിൽ ചെറുതാണെങ്കിലും മത്തങ്ങ വിത്തുകൾ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഹൃദയത്തിന്റെ ആരോഗ്യം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യം, ചില ക്യാൻസറുകളിൽ നിന്നുള്ള സംരക്ഷണം എന്നിവയെല്ലാം ഇവ നല്‍കും. 


പ്രഭാതഭക്ഷണം ഉൾപ്പെടെ ഏത് ഭക്ഷണത്തിലും ഉൾപ്പെടുത്താവുന്ന ഉയർന്ന പോഷകഗുണമുള്ളതും വൈവിധ്യമാർന്നതുമായ ഭക്ഷണമാണ് മത്തങ്ങ വിത്തുകള്‍. പ്രഭാത ഭക്ഷണത്തില്‍ മത്തങ്ങ വിത്തുകൾ ചേർക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കും. വലിപ്പത്തിൽ ചെറുതാണെങ്കിലും മത്തങ്ങ വിത്തുകൾ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഹൃദയത്തിന്റെ ആരോഗ്യം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യം, ചില ക്യാൻസറുകളിൽ നിന്നുള്ള സംരക്ഷണം എന്നിവയെല്ലാം ഇവ നല്‍കും. 

പ്രഭാതഭക്ഷണത്തിൽ മത്തങ്ങ വിത്തുകള്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്...

വിറ്റാമിൻ എ, സി, ഇ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഫൈബർ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിൻ എ കാഴ്ചയെ സഹായിക്കുന്നു, അതേസമയം വിറ്റാമിൻ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.  ബീറ്റാ കരോട്ടിൻ  ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും. 

രണ്ട്...

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിവിധ പോഷകങ്ങൾ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഇവ ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.  രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്, 

നാല്... 

മത്തങ്ങ വിത്തുകൾ ട്രിപ്റ്റോഫാന്റെ സമ്പന്നമായ ഉറവിടമാണ്, ഇത് ശരീരത്തിൽ സെറോടോണിൻ, മെലറ്റോണിൻ എന്നിവയായി മാറുന്നു. ഈ രണ്ട് ന്യൂറോ ട്രാൻസ്മിറ്ററുകൾ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

അഞ്ച്...

മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും. 

ആറ്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ എന്നും രാവിലെ കഴിക്കുന്നത്  രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ഏഴ്...

മത്തങ്ങ വിത്തുകളിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഊർജ്ജച്ചെ വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മുഖക്കുരുവിനുള്ള സാധ്യതയെ കൂട്ടും ഈ ഭക്ഷണങ്ങള്‍...

click me!