'ഈ രുചി മറക്കാന്‍ കഴിയുന്നില്ല'; 'ആലൂ ടിക്കി ചാട്ട്' ഉണ്ടാക്കി അമേരിക്കന്‍ ബ്ലോഗര്‍; വീഡിയോ

By Web Team  |  First Published Apr 8, 2023, 7:08 PM IST

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ബെര്‍ണത് ഈ വീഡിയോ പങ്കുവച്ചത്. അടുത്തിടെ ബെര്‍ണത് നടത്തിയ ഇന്ത്യന്‍ പര്യടനത്തിനിടെയാണ് ആലൂ ടിക്കി ചാട്ട് പരീക്ഷിച്ചത്. ഇന്ത്യയില്‍നിന്ന് തിരിച്ചുവന്നതുമുതല്‍ ആ ചാട്ടിന്റെ രുചി വായില്‍നിന്നും പോകുന്നില്ലെന്നും അതിനാലാണ് വീട്ടിലെത്തിയപ്പോള്‍ ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ബെര്‍ണാത് പറയുന്നു.


ദിവസവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡില്‍ നടക്കുന്ന പരീക്ഷണങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ വിദേശികള്‍ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കുന്നതിന്റെയും പാചകം ചെയ്യുന്നതിന്റെയുമെല്ലാം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. 

ഇപ്പോഴിതാ അമേരിക്കന്‍ സെലിബ്രിറ്റി ഷെഫും ബ്ലോഗറുമായ ഏയ്റ്റന്‍ ബെര്‍ണത് ഗോള്‍ഡന്‍ ആലൂ ടിക്കി ചാട്ട് ഉണ്ടാക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ബെര്‍ണത് ഈ വീഡിയോ പങ്കുവച്ചത്. അടുത്തിടെ ബെര്‍ണത് നടത്തിയ ഇന്ത്യന്‍ പര്യടനത്തിനിടെയാണ് ആലൂ ടിക്കി ചാട്ട് പരീക്ഷിച്ചത്. ഇന്ത്യയില്‍നിന്ന് തിരിച്ചുവന്നതുമുതല്‍ ആ ചാട്ടിന്റെ രുചി വായില്‍നിന്നും പോകുന്നില്ലെന്നും അതിനാലാണ് വീട്ടിലെത്തിയപ്പോള്‍ ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ബെര്‍ണാത് പറയുന്നു. കൂടാതെ ഇതിന്റെ റെസിപ്പിയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

Latest Videos

undefined

ഉരുളക്കിഴങ്ങിന്റെ തൊലി പൊളിക്കുന്നതും ടിക്കിയോടൊപ്പമുള്ള പുതിന ചട്‌നിയും ടാമറിന്‍ഡ് ചട്‌നിയടും തയ്യാറാക്കുന്നതും സവാളയും മറ്റും ഉപയോഗിച്ച് ഇതിനെ ഗാര്‍ണിഷ് ചെയ്യുന്നതുമൊക്കെ അദ്ദേഹം തന്റെ റീല്‍സിലൂടെ കാണിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് പങ്കുവെച്ച വീഡിയോയ്ക്ക് ഏകദേശം രണ്ടുലക്ഷത്തിലധികം കാഴ്ചക്കാരാണ് ലഭിച്ചിരിക്കുന്നത്. 16,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Eitan Bernath (@eitan)

 

നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. നിങ്ങളാണ് ശരിക്കുമുള്ള ഇന്ത്യന്‍ ഭക്ഷണപ്രേമി എന്നും ഇന്ത്യന്‍ ഭക്ഷണത്തോട് നിങ്ങള്‍ക്കുള്ള ഭ്രമം കാണുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നെന്നുമെല്ലാം ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 

Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കുടിക്കാം ഈ ഏഴ് ജ്യൂസുകള്‍...

click me!