വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ലീന എഴുതിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഈ ഓണത്തില്‍ മുളയരി കൊണ്ട് പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മുളയരി - 1/2 കിലോ
ശർക്കര - 1/2 കിലോ
ഏലയ്ക്കാ പൊടി -1 സ്പൂൺ
നെയ്യ് - 200 ഗ്രാം
തേങ്ങാ പാൽ - 1 1/2 ലിറ്റർ
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുളയരി നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം മുളയരി കുക്കറിൽ വേവിച്ചെടുക്കുക.
അതിനുശേഷം ശർക്കരപ്പാനിയും ആവശ്യത്തിന് തേങ്ങാപ്പാലും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. ഇനി ശർക്കരയും തേങ്ങാപ്പാലും ഏലയ്ക്കാ പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കാം. ഇതോടെ മുളയരി പായസം റെഡി.
youtubevideo
Also read: ഓണത്തിന് രുചികരമായ അരി ശർക്കര പായസം തയ്യാറാക്കാം; റെസിപ്പി