വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ചില നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം...
വണ്ണം കുറയ്ക്കാനും വയറും കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തേണ്ടത് പ്രധാനമാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ചില നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം...
1. വാള്‍നട്സ്
undefined
ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയ വാൾനട്സ് കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
2. ബദാം
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും വയറില്‍ അടിഞ്ഞുകൂടിയ കൊഴിപ്പിനെ കത്തിച്ചു കളയാനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
3. അണ്ടിപ്പരിപ്പ്
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ അണ്ടിപ്പരിപ്പും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
4. പിസ്ത
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള പിസ്തയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയ ഇവയുടെ കലോറിയും കുറവാണ്.
5. നിലക്കടല
പ്രോട്ടീന്‍ ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
6. ബ്രസീല്‍ നട്സ്
പ്രോട്ടീനും ഫൈബറും അടങ്ങിയ ബ്രസീല്‍ നട്സ് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഗര്‍ഭിണികളില്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...