ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളുമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ലവനീത് ഭദ്ര
ഉയർന്ന രക്തസമ്മർദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. പലപ്പോഴും നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്തുപോകുന്ന സാധാരണ കാര്യങ്ങളൊക്കെ തന്നെയാകാം രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളുമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ലവനീത് ഭദ്ര. അവ ഏതൊക്കെയാണെന്ന് നോക്കാം...
undefined
നെല്ലിക്കാ- ഇഞ്ചി ജ്യൂസ്...
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് നെല്ലിക്ക. ഇഞ്ചിയും ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ്. ഇവ രണ്ടും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. ഇതിനായി ഒരു ഇഞ്ച് ഇഞ്ചിയും രണ്ട് നെല്ലിക്കയും വെള്ളത്തിനൊപ്പം ചേര്‍ത്ത് മിക്സില്‍ അടിച്ചെടുക്കുക. ശേഷം ഈ പാനീയം കുടിക്കാം.
മല്ലി വെള്ളം...
ശരീരത്തിൽ നിന്ന് അധിക സോഡിയവും വെള്ളവും പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ് മല്ലി. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിച്ചേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും മല്ലി വെള്ളം സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ മല്ലിയില രാത്രി മുഴുവൻ വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ ഈ വെള്ളം തിളപ്പിച്ചതിന് ശേഷം അരിച്ചെടുത്ത് കുടിക്കുക.
ബീറ്റ്റൂട്ട്- തക്കാളി ജ്യൂസ് ...
പൊട്ടാസ്യം, വിറ്റാമിന്‍ ഇ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് തക്കാളി. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇവ രണ്ടും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി രണ്ടോ മൂന്നോ തക്കാളിയും ഒരു ബീറ്റ്റൂട്ടും എടുക്കുക. ശേഷം ഇവ മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് നാരങ്ങാനീരും പുതിനയിലയും ഉപ്പും ചേര്‍ത്ത് കുടിക്കാം.
Also Read: ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്താറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം