ഭാഷയറിയില്ല എന്നത് കച്ചവടത്തെ അങ്ങനെയങ്ങ് ബാധിക്കുമോ? അങ്ങനെയാണെങ്കില്‍ എത്രയോ ഇതരസംസ്ഥാനക്കാര്‍ നമ്മുടെ നാട്ടില്‍ ഹോട്ടല്‍ വ്യവസായം നടത്തി ഉപജീവനം നടത്തുന്നു. ഇത് പക്ഷേ കേസ് അതല്ല, ഹോട്ടലിന്റെ പേരില്‍ തന്നെയാണ് പ്രശ്‌നം
മലയാളമറിയാത്തവര്‍ കേരളത്തില്‍ ഒരു ഹോട്ടല്‍ തുടങ്ങിയാലോ? ഭാഷയറിയില്ല എന്നത് കച്ചവടത്തെ അങ്ങനെയങ്ങ് ബാധിക്കുമോ? അങ്ങനെയാണെങ്കില്‍ എത്രയോ ഇതരസംസ്ഥാനക്കാര്‍ നമ്മുടെ നാട്ടില്‍ ഹോട്ടല്‍ വ്യവസായം നടത്തി ഉപജീവനം നടത്തുന്നു!
ഇത് പക്ഷേ കേസ് അതല്ല, ഹോട്ടലിന്റെ പേരില്‍ തന്നെയാണ് പ്രശ്‌നം. അഹമ്മദാബാദിലുള്ള ഒരു ഗ്രൂപ്പാണ് കൊച്ചിയിലും തങ്ങളുടെ പേരില്‍ ഹോട്ടല്‍ തുറന്നത്. 'Appitto 9' എന്നാണ് ഹോട്ടലിന്റെ പേര്. ഇത് മലയാളികള്‍ വായിക്കുന്ന അവസ്ഥയൊന്ന് ഓര്‍ത്ത് നോക്കൂ.
ശശി തരൂര്‍ എംപിയാണ് രസകരമായ ഈ സംഭവം ഫോട്ടോസഹിതം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ സംഗതി ഹിറ്റായി. ആയിരത്തിയഞ്ഞൂറിലധികം ഷെയറുകളും നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു.