ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിന്‍.
വിറ്റാമിനുകളാലും ആന്‍റി ഓക്സിഡന്‍റുകളാലും നാരുകളാലും നിറഞ്ഞതാണ് ഉലുവ. ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിന്‍. കുതിര്‍ത്ത ഉലുവ രാവിലെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളാണ് ന്യൂട്രീഷ്യനിസ്റ്റ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. പ്രമേഹം നിയന്ത്രിക്കുന്നു:
ഉലുവ കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
2. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു:
undefined
ആന്‍റി ഓക്സിഡന്‍റുകളും നാരുകളും ധാരാളം അടങ്ങിയ ഉലുവ കുതിര്‍ത്ത് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
3. ശരീര ഭാരം നിയന്ത്രിക്കുന്നു:
കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ കുതിര്‍ത്ത ഉലുവ രാവിലെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
4. തലമുടി കൊഴിച്ചില്‍ മാറും, ചർമ്മവും മെച്ചപ്പെടും:
ഉലുവയില്‍ പ്രോട്ടീനും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതിനാല്‍ ഉലുവ കഴിക്കുന്നത് തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also read: തലമുടി കൊഴിച്ചിലുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സുകള്‍