വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ ലഭിക്കുന്നത് വെെറൽ പനിയ്ക്ക് ജലദോഷത്തിനും രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു.
എല്ലാ വർഷവും മെയ് 17 ന് യുഎസിൽ ദേശീയ വാൾനട്ട് ദിനം ആഘോഷിക്കുന്നു. പോഷകങ്ങളുടെ കലവറയായ വാൾനട്ടിൽ മറ്റേതൊരു നട്സിനെക്കാളും ഉയർന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
വാൾനട്ട് പതിവായി കഴിക്കുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാർക്കിൻസൺസ് രോഗം, സ്ട്രോക്ക്, വിഷാദം, പ്രമേഹം എന്നിവ പോലുള്ള മസ്തിഷ്ക വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നു. വാൾനട്ട് കുതിർത്ത് കഴിക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
undefined
മെലറ്റോണിൻ എന്ന സംയുക്തം അടങ്ങിയതിനാൽ വാൾനട്ട് കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. കിടക്കുന്നതിന് തൊട്ടുമുമ്പും കുതിർത്ത വാൾനട്ട് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ ലഭിക്കുന്നത് വെെറൽ പനിയ്ക്ക് ജലദോഷത്തിനും രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു.
വാൾനട്ട് കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. സ്മൂത്തി, ഷേക്ക്, കേക്ക് ഇങ്ങനെ നിരവധി വിഭവങ്ങൾ എളുപ്പം തയ്യാറാക്കാവുന്നതാണ്. ഈ ദേശീയ വാൾനട്ട് ദിനത്തിൽ ആരോഗ്യകരമായ ഒരു കിടിലൻ ഷേക്ക് തയ്യാറാക്കിയാലോ?...
വേണ്ട ചേരുവകൾ...
ഉണങ്ങിയ അത്തിപ്പഴം 3 എണ്ണം
വാൾനട്ട് ഒരു പിടി
തണുത്ത വെള്ളം 1/2 കപ്പ്
തണുത്ത പാൽ 1/2 ഗ്ലാസ്
തേൻ 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
ആദ്യം അത്തിപ്പഴവും വാൾനട്ടും അര കപ്പ് വെള്ളത്തിൽ ഒരു മണിക്കൂർ കുതിർക്കുക. ശേഷം വെള്ളം നല്ല പോലെ പിഴിഞ്ഞ് ഐസ്, പഞ്ചസാര, തേൻ എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം പാൽ ചേർത്ത് വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക. ഐസ് ക്യൂബ് ഇട്ട ശേഷം കുടിക്കുക.
തടി കുറയ്ക്കാനുള്ള അഞ്ച് മികച്ച ഭക്ഷണങ്ങൾ