മധുര പ്രിയരുടെ ഇഷ്ട പലഹാരമായ ജിലേബിയാണ് ഇവിടത്തെ താരം. അതിമധുരമുള്ള ഇന്ത്യന്‍ പലഹാരമാണ് ജിലേബി. മഞ്ഞ, ഓറഞ്ച് തുടങ്ങി പല നിറത്തിലുള്ള ജിലേബികള്‍ നാം കണ്ടിട്ടുണ്ടാകും.
ഭക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വെറൈറ്റി ഐറ്റം ആണ് ഭക്ഷണ പ്രേമികളുടെ ശ്രദ്ധ നേടിയത്. മധുര പ്രിയരുടെ ഇഷ്ട പലഹാരമായ ജിലേബിയാണ് ഇവിടത്തെ താരം. അതിമധുരമുള്ള ഇന്ത്യന്‍ പലഹാരമാണ് ജിലേബി. മഞ്ഞ, ഓറഞ്ച് തുടങ്ങി പല നിറത്തിലുള്ള ജിലേബികള്‍ നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ 'മൗണ്ടന്‍ ഡ്യൂ ജിലേബി' എന്നൊരു ഐറ്റത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?
സംഭവം ബംഗളൂരുകാരുടെ സ്വന്തം 'അവരെബെലെ' എന്ന് വിളിക്കുന്ന ഒരു ഇനം ജിലേബിയാണ്. പച്ച നിറത്തിലുള്ള ജിലേബി ആയതിനാലാണ് ഇതിനെ 'മൗണ്ടന്‍ ഡ്യൂ ജിലേബി' എന്ന് വിളിക്കുന്നത്. മൗണ്ടന്‍ ഡ്യൂ ജിലേബി എങ്ങനെ പച്ച നിറമായി? ഫുഡ് കളര്‍ ചേര്‍ത്തതൊന്നുമല്ല. ഹയാസിന്ത് ബീന്‍സില്‍ നിന്നാണ് ഈ ജിലേബി തയ്യാറാക്കിയിരിക്കുന്നത്.
undefined
മൈദയ്ക്കൊപ്പം ഹയാസിന്ത് ബീന്‍സിന്‍റെ പേസ്റ്റ് ചേര്‍ത്ത് പുളിപ്പിക്കാന്‍ വച്ചതിനുശേഷം ജിലേബി തയ്യാറാക്കും. ഇത് പഞ്ചസാരയും തേനും ചേര്‍ന്ന സിറപ്പില്‍ മുക്കിയെടുക്കും. ഈ വെറൈറ്റി ഐറ്റത്തിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വൈറലായത്. ഒരു ഫുഡ് ബ്ലോഗറാണ് ചിത്രം പങ്കുവച്ചത്.
Also Read: പതിവായി പേരയ്ക്ക കഴിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം