മാറിയ ജീവിതശൈലി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയര്‍ വരാനുള്ള കാരണങ്ങളാണ്. അമിതമായുള്ള പഞ്ചസാരയുടെ ഉപയോഗവും അമിത വണ്ണത്തിന് കാരണമാണ്.
ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് അമിതവണ്ണവും വയറിലെ കൊഴുപ്പും. മാറിയ ജീവിതശൈലി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയര്‍ വരാനുള്ള കാരണങ്ങളാണ്. അമിതമായുള്ള പഞ്ചസാരയുടെ ഉപയോഗവും അമിത വണ്ണത്തിന് കാരണമാകും.
ഇത്തരത്തില്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും രാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
രാവിലെ എഴുന്നേറ്റാല്‍ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിന് പകരം നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. നാരങ്ങയും തേനും ചേർത്ത ഇളം ചൂടുവെള്ളം ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
രണ്ട്...
പ്രാതലിന് പോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളുടെ അളവ് വർധിപിക്കുകയും ശരീരത്തിന് ഊർജം പകരുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം പതിവാക്കുക.
മൂന്ന്...
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.
നാല്...
വെള്ളം ധാരാളം കുടിക്കുക എന്നതാണ് നാലാമതായി ചെയ്യേണ്ട കാര്യം. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
അഞ്ച്...
രാവിലെ മാത്രമല്ല, എപ്പോഴും പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാല്‍ മധുര പാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ദിവസവും കുടിക്കാം ഇഞ്ചി ചായ; അറിയാം ഈ ഗുണങ്ങള്‍...