ഫുഡ് വീഡിയോകളില്‍ തന്നെ അധികവും യാത്രകളും അതിനോട് അനുബന്ധമായി പുത്തൻ രുചിക്കൂട്ടുകള്‍ അറിയുന്നതുമായിരിക്കും ഉള്ളടക്കമായി വരുന്നത്. ചില ഫുഡ് വീഡിയോകളാകട്ടെ നമ്മുടെ തനത് രുചിക്കൂട്ടുകളെ തന്നെ ഓര്‍മ്മപ്പെടുത്തുന്നതും ആയിരിക്കും.
സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളവരെല്ലാം തന്നെ തീര്‍ച്ചയായും ദിവസത്തിലൊരിക്കല്‍ ഒരു ഫുഡ് വീഡിയോ എങ്കിലും കാണാതിരിക്കില്ല. അത്രമാത്രം ഫുഡ് വീഡിയോകളാണ് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമായി ഓരോ ദിവസവും ഇറങ്ങുന്നത്.
ഫുഡ് വീഡിയോകളില്‍ തന്നെ അധികവും യാത്രകളും അതിനോട് അനുബന്ധമായി പുത്തൻ രുചിക്കൂട്ടുകള്‍ അറിയുന്നതുമായിരിക്കും ഉള്ളടക്കമായി വരുന്നത്. ചില ഫുഡ് വീഡിയോകളാകട്ടെ നമ്മുടെ തനത് രുചിക്കൂട്ടുകളെ തന്നെ ഓര്‍മ്മപ്പെടുത്തുന്നതും ആയിരിക്കും.
undefined
ഇക്കൂട്ടത്തിലൊന്നും പെടുത്താനാകാത്ത വീഡിയോകളുണ്ട്. അധികവും കേള്‍ക്കുകയോ കാണുകയോ ചെയ്യുമ്പോള്‍ തന്നെ നമുക്ക് 'വിചിത്രം' എന്നോ അവിശ്വസനീയം എന്നോ എല്ലാം തോന്നിക്കുന്ന തരത്തില്‍ ഭക്ഷണങ്ങളില്‍ നടത്തുന്ന പരീക്ഷണങ്ങളായിരിക്കും ഇത്തരം വീഡിയോകളുടെ ഉള്ളടക്കം. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തന്നെ ഇങ്ങനെ വരുന്ന പാചക പരീക്ഷണങ്ങള്‍ക്ക് 'പൊങ്കാല' കിട്ടുന്നതും കാണാം.
അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. വേനലില്‍ ഏറ്റവുമധികം ഡിമാൻഡ് വരുന്നൊരു ഫ്രൂട്ടാണ് തണ്ണിമത്തൻ. സാധാരണഗതിയില്‍ നാം തണ്ണിമത്തൻ വെറുതെ മുറിച്ച് കഴിക്കുകയോ, ജ്യൂസോ, ഷെയ്ക്കോ എല്ലാം തയ്യാറാക്കി കഴിക്കുകയോ ആണ് പതിവ്, അല്ലേ?
എന്നാലീ വീഡിയോയില്‍ കാണുന്നത് തണ്ണിമത്തൻ ഒന്നാകെ മാവില്‍ മുക്കി പൊരിച്ചെടുക്കുന്നതാണ്. കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അവിശ്വസനീയത തോന്നാം. പക്ഷേ, സംഗതി സത്യമാണ്. തണ്ണിമത്തൻ തൊലി പോലും മാറ്റാതെ മുഴുവനായി മാവില്‍ മുക്കി തിളച്ച എണ്ണയിലിട്ട് ഡീപ് ഫ്രൈ ചെയ്തെടുക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
പക്ഷേ ആരുമിത് വീട്ടില്‍ പരീക്ഷിക്കാതിരിക്കുന്നതായിരിക്കും ഉചിതം. കാരണം ഇത് ചെയ്യുമ്പോള്‍ എണ്ണയില്‍ നിന്ന് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. താനെടുത്തിരിക്കുന്ന സുരക്ഷാ മുൻകരുതലുകളെ പറ്റിയെല്ലാം ഇതില്‍ പാചകം ചെയ്യുന്നയാള്‍ പറയുന്നുണ്ട്.
എന്തായാലും തണ്ണിമത്തൻ ഫ്രൈ ചെയ്തെടുത്ത ശേഷം മുറിച്ച് തൊലിയോടെ തന്നെ അദ്ദേഹം കഴിക്കുന്നതും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. ഇത്രയും വ്യത്യസ്തമായ വിഭവങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നില്ലെന്നും കാഴ്ചക്കാരെ കൂട്ടാൻ ഇങ്ങനെ എന്ത് 'കോപ്രായ'വും കാണിക്കാമെന്ന് കരുതരുതെന്നുമെല്ലാമാണ് വീഡിയോ കണ്ടവരുടെ കമന്‍റുകള്‍. വീഡിയോയെ ന്യായീകരിക്കുന്നവരും വളരെ കുറവാണ്.
വീഡിയോ കണ്ടുനോക്കൂ...
🎶🎶🎶🎶
watermelon
sugar
fry
watermelon
sugar
fry
🎶🎶🎶🎶🎶🎶 pic.twitter.com/cocMvR6zf4
Also Read:- 100 ദിവസം കൊണ്ട് 26 കിലോ കുറച്ചു; എങ്ങനെയെന്ന് കേട്ടാല്‍ നിങ്ങള്‍ അതിശയിക്കും!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-