ഇപ്പോഴിതാ യുഎസില്‍ നിന്നുള്ള കെവിൻ മഗിന്നിസ് എന്നയാള്‍ താൻ വണ്ണം കുറച്ചതിനെ കുറിച്ച് പരസ്യമായി പങ്കുവച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. നൂറ് ദിവസം കൊണ്ട് 26ലധികം കിലോ ഭാരം കുറച്ചുവെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കാര്യമായ അളവില്‍ തന്നെ വണ്ണം കൂടിയിട്ടുള്ളവരാണെങ്കില്‍ കടുത്ത ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇവര്‍ക്ക് വേണ്ടിവരാം.
എന്നാല്‍ ചിലര്‍ വണ്ണം കുറയ്ക്കാൻ ഡയറ്റില്‍ മാത്രം നിയന്ത്രണം വരുത്തുകയോ ഡയറ്റ് തന്നെ ആകെ മാറ്റുകയോ ചെയ്യാറുണ്ട്. ഇങ്ങനെ ഭക്ഷണം പുനക്രമീകരിക്കുന്നതിലൂടെ മാത്രം വണ്ണം കുറയ്ക്കാൻ ശ്രമിക്കും.
undefined
പക്ഷേ ഈ രീതിയില്‍ ഭക്ഷണത്തില്‍ വലിയ മാറ്റങ്ങള്‍ പെട്ടെന്ന് വരുത്തുമ്പോള്‍ തീര്‍ച്ചയായും ഒരു ഡോക്ടറെയോ ഡയറ്റീഷ്യനെയോ കണ്ട് വേണ്ട നിര്‍ദേശം തേടണം. അല്ലാത്തപക്ഷം അത് ആരോഗ്യത്തെ മോശമായി ബാധിക്കാം.
ഇപ്പോഴിതാ യുഎസില്‍ നിന്നുള്ള കെവിൻ മഗിന്നിസ് എന്നയാള്‍ താൻ വണ്ണം കുറച്ചതിനെ കുറിച്ച് പരസ്യമായി പങ്കുവച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. നൂറ് ദിവസം കൊണ്ട് 26ലധികം കിലോ ഭാരം കുറച്ചുവെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ഇത്രയും കിലോ കുറച്ചതല്ല, അത് എങ്ങനെ സാധിച്ചുവെന്നതിലാണ് ഏവരും അത്ഭുതപ്പെടുന്നത്. ദിവസവും മൂന്ന് നേരം മെക്- ഡൊണാള്‍ഡ്സില്‍ നിന്നുള്ള ബര്‍ഗറുകളും ഫ്രൈസും മറ്റും കഴിച്ചാണത്രേ ഇദ്ദേഹം വണ്ണം കുറച്ചത്.
ഓരോ നേരവും മെക്- ഡൊണാള്‍ഡ്സില്‍ നിന്ന് ഭക്ഷണം വാങ്ങിക്കും. എന്നിട്ട് അതിന്‍റെ പകുതി കഴിക്കും. ബാക്കി പകുതി അടുത്ത ദിവസത്തെ അതേ നേരത്തേക്ക് മാറ്റിവയ്ക്കും. ഇങ്ങനെയാണ് ദിവസത്തിലെ മൂന്ന് നേരത്തെയും ഭക്ഷണം കെവിൻ ക്രമീകരിച്ചതത്രേ.
എങ്കിലും മെക്-ഡാണാള്‍ഡ്സ് വിഭവങ്ങള്‍ മാത്രം കഴിച്ച് ഡയറ്റ് ചെയ്ത് ഇത്രയും വണ്ണം കുറച്ചുവെന്നത് അവിശ്വസനീയമാണെന്നാണ് ഏവരും പറയുന്നത്. മൂന്ന് മാസത്തിലധികം നീണ്ട ഡയറ്റില്‍ തനിക്ക് സംഭവിച്ച മാറ്റം സോഷ്യല്‍ മീഡിയയിലൂടെ കെവിൻ പതിവായി പങ്കുവച്ചിരുന്നു. ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇപ്പോള്‍ വളരെയധികം ശ്രദ്ധ നേടുകയാണ്.
അമ്പത്തിയേഴുകാരനായ കെവിൻ വ്യത്യസ്തമായ ഡയറ്റിലൂടെ ബിപിയും കൊളസ്ട്രോളുമെല്ലാം തനിക്ക് നിയന്ത്രിക്കാനായി എന്നും അവകാശപ്പെടുന്നു. കെവിനെ കണ്ട് പ്രചോദനമായി ഭാര്യയും ഇതേ ഡയറ്റ് തുടങ്ങുകയും 65 ദിവസം കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് 8 കിലോ ഭാരം കുറയ്ക്കാൻ സാധിച്ചുവെന്നും കെവിൻ പറയുന്നു.
Also Read:- ഞാവല്‍ കഴിക്കാൻ ഇഷ്ടമാണോ? എങ്കില്‍ നിങ്ങളറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-