വയറിളക്കത്തെ അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...

By Web Team  |  First Published Apr 2, 2024, 8:55 PM IST

ഭക്ഷണകാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ, ഇതിനെ പരിഹരിക്കാവുന്നതാണ്. ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വയറിളക്കത്തെ അകറ്റാന്‍ സഹായിക്കും.


ഇടയ്ക്കിടെ ലൂസ് മോഷൻ അനുഭവിക്കുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കാം. ദഹന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും വയറിളക്കം ഉണ്ടാകുന്നത്. ഭക്ഷണകാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ, ഇതിനെ പരിഹരിക്കാവുന്നതാണ്. ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വയറിളക്കത്തെ അകറ്റാന്‍ സഹായിക്കും.  നിങ്ങളുടെ ശരീരത്തിൽ നാരുകളുടെ അഭാവം ഉണ്ടാകുമ്പോൾ, അനാരോഗ്യകരമായ കുടൽ സൂക്ഷ്മാണുക്കൾ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇത് വയറിളക്കം, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മലബന്ധത്തെ അകറ്റാനും വയറിന്‍റെ ആരോഗ്യത്തിനും ഫൈബര്‍ നല്ലതാണ്.  

വയറിളക്കത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് വയറിളക്കത്തെ തടയാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്... 

ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് വയറിളക്കത്തെ അകറ്റാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ഓട്സില്‍ വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്. 

മൂന്ന്... 

പയറുവര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെയും നാരുകളുടെയും ഒരു പവർഹൗസാണ് പയറുവര്‍ഗങ്ങള്‍. ഇവ പതിവായി കഴിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.  

നാല്... 

ഡ്രൈ ഫ്രൂട്ട്സുകളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ഡ്രൈ ഫ്രൂട്ട്സുകള്‍. അതിനാല്‍ ഉണക്കിയ അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

മധുരക്കിഴങ്ങാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിന് പുറമേ, അയേണ്‍, കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയതാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

Also read: രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കും ഈ എട്ട് ഭക്ഷണങ്ങള്‍...

youtubevideo

 

click me!