ബേസില്‍ സീഡ് വാട്ടര്‍ കുടിച്ചിട്ടുണ്ടോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

By Web Team  |  First Published Sep 28, 2023, 3:50 PM IST

ബേസിൽ വിത്ത് വെള്ളം ആരോഗ്യകരവും പോഷകപ്രദവുമാണ്. തുളസി വിത്തുകളിൽ നാരുകൾ, ആന്‍റി ഓക്‌സിഡന്റുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 


തുളസി വിത്ത് പാനീയം അല്ലെങ്കിൽ ബേസിൽ സീഡ് ഡ്രിങ്ക് എന്നൊക്കെ അറിയപ്പെടുന്ന ബേസിൽ സീഡ് വാട്ടർ, തുളസി വിത്തുകൾ വെള്ളത്തിൽ കുതിർത്ത് ഉണ്ടാക്കുന്ന ഒരു പാനീയമാണ്. ബേസിൽ വിത്ത് വെള്ളം ആരോഗ്യകരവും പോഷകപ്രദവുമാണ്. തുളസി വിത്തുകളിൽ നാരുകൾ, ആന്‍റി ഓക്‌സിഡന്റുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 

തുളസി വിത്ത് വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

പോഷകങ്ങളുടെ നല്ല ഉറവിടമാണ് തുളസി വിത്തുകള്‍. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകൾ (വിറ്റാമിൻ കെ പോലുള്ളവ), ധാതുക്കൾ (കാത്സ്യം പോലുള്ളവ), ആന്‍റി ഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ തുളസി വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

രണ്ട്...

തുളസി വിത്ത് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് നിറയ്ക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ശരിയായ ജലാംശം നിർണായകമാണ്.

മൂന്ന്... 

തുളസി വിത്ത് വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  മലബന്ധം തടയാനും ഇവ ഗുണം ചെയ്യും. 

നാല്... 

ഫൈബര്‍ ധാരാളം അടങ്ങിയ തുളസി വിത്ത് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും. 

അഞ്ച്... 

തുളസി വിത്ത് വെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

ആറ്...

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് തുളസി വിത്ത് വെള്ളം. ഇവ പതിവായി കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഏഴ്... 

പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ തുളസി വിത്ത് വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

എട്ട്... 

തുളസി വിത്തുകളിലെ ആന്‍റി ഓക്‌സിഡന്റുകൾ ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം സ്വന്തമാക്കാന്‍ സഹായിക്കും. 

ഒമ്പത്... 

തുളസി വിത്ത് വെള്ളം കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Also read: അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ഈ പത്ത് വഴികള്‍...

youtubevideo


 

click me!