പതിവായി മള്‍ബെറി കഴിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...

By Web Team  |  First Published Jul 15, 2023, 11:27 AM IST

മധുരവും ചെറിയ പുളിയും ചേർന്ന രുചിയാണിതിന്. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, അയണ്‍‌, കാത്സ്യം തുടങ്ങിയവ ധാരാളം അടങ്ങിയ മൾബെറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


മൾബെറിപ്പഴത്തിന്‍റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബെറി. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, പിങ്ക്, വെള്ള എന്നിങ്ങനെ പല നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മധുരവും ചെറിയ പുളിയും ചേർന്ന രുചിയാണിതിന്. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, അയണ്‍‌, കാത്സ്യം തുടങ്ങിയവ ധാരാളം അടങ്ങിയ മൾബെറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

Latest Videos

undefined

ഹൃദയാരോഗ്യത്തിന് ഏറേ നല്ലതാണ് മൾബെറി. മൾബെറിയിലെ ഡയറ്ററി ഫൈബർ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകും. 

രണ്ട്...

മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് നല്ലതാണ്. മൾബെറിയിലടങ്ങിയ ഭക്ഷ്യ നാരുകളാണ് ഇതിന് സഹായിക്കുന്നത്. 

മൂന്ന്...

മൾബെറി കഴിക്കുന്നതിലൂടെ രക്തചംക്രമണം നിയന്ത്രണത്തിലാകുന്നു. അയൺ ധാരാളം അടങ്ങിയതിനാൽ ചുവന്ന രക്തകോശങ്ങളുടെ നിർമാണം വര്‍ധിപ്പിക്കാൻ മൾബെറി സഹായിക്കുന്നു. വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും. 

നാല്...

മള്‍ബെറിയില്‍ വിറ്റാമിന്‍ എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. 

അഞ്ച്...

മൾബെറിയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ആറ്...

എല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. മള്‍ബെറിയിലെ വിറ്റാമിന്‍ സി, കാൽസ്യം എന്നിവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നത്.

ഏഴ്...

പ്രമേഹരോഗികള്‍ക്കും മള്‍ബെറി ധൈര്യമായി കഴിക്കാം. മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

എട്ട്...

കാത്സ്യം വളരെ കൂടിയ അളവിൽ മൾബെറിയിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. 

ഒമ്പത്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മള്‍ബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അകാല വാർധക്യം തടയാന്‍ ഇത് സഹായിക്കും. ഒപ്പം തലമുടി കൊഴിച്ചില്‍ തടയാനും ഇവ സഹായിക്കും. 

പത്ത്...

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. മള്‍ബെറിയില്‍ കലോറി വളരെ കുറവാണ്. മൾബെറിയിലെ ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കും. ഇത്തരത്തിലും മള്‍ബെറി വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also Read: തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കാം ഈ എട്ട് പഴങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!