വൈറലായ വീഡിയോയിലെ തൊണ്ണൂറുകാരനായ 'ചാട്ട് വാല' അന്തരിച്ചു

By Web Team  |  First Published Jun 13, 2021, 9:10 PM IST

ധനിഷ്ത പങ്കുവച്ച വീഡിയോ വൈറലായതോടെ മണിക്കൂറുകൾക്കുള്ളിൽ ആ​ഗ്രയിലെ കമലാ ന​ഗറിലെ ഇദ്ദേഹത്തിന്‍റെ കടയിലേക്ക് ആളുകളുടെ തിരക്കെത്തുകയായിരുന്നു. 


സൈബര്‍ ലോകത്ത് ശ്രദ്ധ നേടിയ  തൊണ്ണൂറുകാരനായ 'ചാട്ട്' വിൽപനക്കാരന്‍ ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. ശനിയാഴ്ചയായിരുന്നു അന്ത്യം. സമൂഹമാധ്യമത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വൈറലായ തൊണ്ണൂറുകാരനായ ചാട്ട് വിൽപനക്കാരന്‍റെ വീഡിയോ. കഴിഞ്ഞ നാൽപതുവർഷമായി ആഗ്രയിൽ ചാട്ടുകൾ വിൽപന നടത്തുകയായിരുന്നു നാരായണ്‍ സിങ്. 

ധനിഷ്ത എന്ന ഫുഡ് ബ്ലോ​ഗറാണ് ഇദ്ദേഹത്തിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. കൊറോണ കാലമായതുകൊണ്ട് ദിവസം ഇരുന്നൂറോ മുന്നൂറോ രൂപയ്ക്കേ വിൽപന നടക്കുന്നുള്ളൂ എന്നും കഴിയുന്നവർ ഇവിടെ വന്നു കഴിക്കൂ എന്നും വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു. 

Latest Videos

undefined

ധനിഷ്ത പങ്കുവച്ച വീഡിയോ വൈറലായതോടെ മണിക്കൂറുകൾക്കുള്ളിൽ ആ​ഗ്രയിലെ കമലാ ന​ഗറിലെ ഇദ്ദേഹത്തിന്‍റെ കടയിലേക്ക് ആളുകളുടെ തിരക്കെത്തുകയായിരുന്നു. കഴിഞ്ഞ നാല് മാസമായി അദ്ദേഹം കടുത്ത ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ മകന്‍ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by DHANISHTHA (@a_tastetour)

 

Also Read: ബാബാ കാ ദാബയ്ക്ക് പിന്നാലെ വൈറലായി തൊണ്ണൂറുകാരനായ 'ചാട്ട് വാല'; വീഡിയോ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!