രുചികരമായ നെല്ലിക്ക കാന്താരി ചമ്മന്തി എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Aug 23, 2024, 9:21 AM IST

രുചികരമായ നെല്ലിക്ക കാന്താരി ചമ്മന്തി എളുപ്പം തയ്യാറാക്കാം. ഷീന തയ്യാറാക്കിയ പാചകക്കുറിപ്പ്...  
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ചോറിനൊപ്പം കഴിക്കാൻ ഒരു സ്പെഷ്യൽ ചമ്മന്തി ആയാലോ?. ഏറെ ഔഷധ ​ഗുണമുള്ള നെല്ലിക്ക കൊണ്ട് രുചികരമായ ചമ്മന്തി എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

നെല്ലിക്ക              4 എണ്ണം 
കാന്താരി             ആവശ്യത്തിന് 
ഉപ്പ്                      ആവശ്യത്തിന് 
തേങ്ങ                   1  കപ്പ്‌ 

തയ്യാറാക്കുന്ന വിധം 

നെല്ലിക്ക ചെറുതായി മുറിച്ചെടുത്ത് ഒരു മിക്സിടെ ജാർലേക്ക് ഇട്ടുകൊടുത്തു ഒന്നു ചതച്ചെടുക്കുക. അതിനുശേഷം മുകളിൽ കൊടുത്തിരിക്കുന്ന ബാക്കി ചേരുവകൾ ചേർത്ത് അരച്ചെടുക്കുക. നെല്ലിക്ക കാന്താരി ചമ്മന്തി റെഡിയായിട്ടുണ്ട്.

വെറൈറ്റി കശുവണ്ടി ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

 

click me!