ഫ്രഞ്ച് ഫ്രൈസ് പ്രിയരാണോ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

By Web Team  |  First Published Nov 4, 2024, 7:27 PM IST

മെക്സിക്കൻ സ്റ്റൈൽ ഫ്രഞ്ച് ഫ്രൈസ് എളുപ്പം വീട്ടിൽ തന്നെ തയ്യാറാക്കാം. ഉരുളക്കിഴങ്ങിന് പകരം പച്ചക്കായ ഉപയോഗിച്ചാണ് ഫ്രെെസ് ഇവിടെ തയ്യാറാക്കുന്നത്. 


ചുമ്മാതിരിക്കുമ്പോൾ വെറുതെയിരുന്ന് കൊറിക്കാൻ പലരും ഇന്ന് കഴിക്കുന്ന വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. ഉരുളക്കിഴങ്ങാണ് ഇതിലെ പ്രധാന ചേരുവ. എന്നാൽ ഇനി മുതൽ ഉരുളക്കിഴങ്ങ് ഉപയോ​ഗിക്കാതെ ഒരു വെറെെറ്റി രീതിയിൽ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയാലോ?. മെക്സിക്കൻ സ്റ്റൈൽ ഫ്രഞ്ച് ഫ്രൈസ് എളുപ്പം വീട്ടിൽ തന്നെ തയ്യാറാക്കാം. ഉരുളക്കിഴങ്ങിന് പകരം പച്ചക്കായ ഉപയോഗിച്ചാണ് ഫ്രെെസ് ഇവിടെ തയ്യാറാക്കുന്നത്. 

വേണ്ട ചേരുവകൾ

  • പച്ചക്കായ                                  2 എണ്ണം
  • കോൺ ഫ്ലോർ?                       1 സ്പൂൺ
  • വെളിച്ചെണ്ണ                              2 സ്പൂൺ
  • മുളക് പൊടി                            1 സ്പൂൺ
  • ഉപ്പ്                                            ആവശ്യത്തിന്
  • മയോണെെസ്                           2 സ്പൂൺ
  •  കിഡ്നി ബീൻസ്                         3 സ്പൂൺ
  • അവാക്കാഡോ                          1 എണ്ണം
  • തക്കാളി                                       1 എണ്ണം
  • ഒറി​ഗാനോ                                   1 സ്പൂൺ
  • ചില്ലി ഫ്ളാക്സ്                                1 സ്പൂൺ

Latest Videos

undefined

തയ്യാറാക്കുന്ന വിധം
 
ആദ്യം പച്ചക്കായ നീളത്തിൽ അരിഞ്ഞെടുക്കുക. ശേഷം അതിലേക്ക് കോൺ ഫ്ളോർ ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക. നന്നായി തിളച്ച ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കായ ഇടുക. ബ്രൗൺ നിറമാകുന്നത് വറുത്തെടുക്കുക. ശേഷം മുളക് പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം അൽപം മയോണെെസ് ചേർക്കുക. അതിലേക്ക് രണ്ട് സ്പൂൺ വേവിച്ച കിഡ്നി ബീൻസ് ചേർക്കുക. ശേഷം അതിലേക്ക് ഒരു അവാക്കാഡോയും ഒരു തക്കാളിയും ഒറി​ഗാനോയും ചില്ലി ഫ്ളാക്സും ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം കഴിക്കുക.  

 


ചൂടോടെ ഒരു കപ്പ് പിയർ ലെമൺ ടീ കുടിച്ചാലോ? റെസിപ്പി

click me!