വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കൂടാതെ കലോറി വളരെ കുറഞ്ഞതും നാരുകള്‍ അടങ്ങിയതപമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ കഴിക്കും.
അമിത വണ്ണമാണ് പലരുടെയും പ്രധാന പ്രശ്നം. കൃത്യമായ ഭക്ഷണക്രവും വ്യായാമവും വണ്ണം കുറയ്ക്കുക എന്ന നിങ്ങളുടെ ലക്ഷ്യത്തെ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കൂടാതെ കലോറി വളരെ കുറഞ്ഞതും നാരുകള്‍ അടങ്ങിയതപമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ കഴിക്കും. അത്തരത്തില്‍ വണ്ണം കുറയ്ക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. അവക്കാഡോ
undefined
ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
2. ബെറി പഴങ്ങള്‍
കലോറി കുറവും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയതുമായ ബെറി പഴങ്ങള്‍ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
3. ചിയ സീഡുകള്‍
ഫൈബറും പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയ ചിയ സീഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പും വണ്ണവും കുറയ്ക്കാന്‍ സഹായിക്കും.
4. ചീര
കലോറി കുറവും വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയതുമായ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
5. പയറുവര്‍ഗങ്ങള്‍
പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങളെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പും വണ്ണവും കുറയ്ക്കാന്‍ ഗുണം ചെയ്യും.
6. മധുരക്കിഴങ്ങ്
നാരുകളാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. അതിനാല്‍ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അമിത ഭാരത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
7. നട്സ്
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
8. തൈര്
പ്രോട്ടീന്‍ അടങ്ങിയ തൈര് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കുന്നു. തൈരില്‍ കലോറിയും കുറവാണ്.
9. ഫാറ്റി ഫിഷ്
സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
10. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: അള്‍സറേറ്റീവ് കൊളൈറ്റിസ്: തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍