വീട്ടിൽ ഏത്തപ്പഴം ഇരിപ്പുണ്ടോ, എങ്കിൽ അട ഉണ്ടാക്കിയാലോ...

By Web Team  |  First Published Sep 8, 2020, 4:47 PM IST

ഏത്തപ്പഴം കൊണ്ട് കിടിലനൊരു നാല് മണി പലഹാരം ഉണ്ടാക്കിയാലോ..എന്താണെന്നല്ലേ, ഏത്തപ്പഴം അട... വളരെ എളുപ്പം തയ്യാറാക്കാവുന്ന പലഹാരമാണിത്. എങ്ങനെയാണ് ഈ പലഹാരം ഉണ്ടാക്കുന്നതെന്ന് നോക്കാം...


വെെകുന്നേരം ചായയോടൊപ്പം കഴിക്കാൻ പറ്റിയ ഒരു നാടൻ പലഹാരമാണ് ഏത്തപ്പഴം അട. വളരെ എളുപ്പം തയ്യാറാക്കാവുന്ന പലഹാരമാണിത്. ഏത്തപ്പഴം അട എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

Latest Videos

ഏത്തപ്പഴം (പുഴുങ്ങി ഉടച്ചത്)   3 എണ്ണം
ശര്‍ക്കര (ചീകിയത്)                   25 ഗ്രാം
തേങ്ങ (ചുരണ്ടിയത്)                 ഒരു മുറി
അരിപ്പൊടി (വറുത്തത്)           കാല്‍ കിലോ
തേങ്ങാപ്പാല്‍                              ഒരു കപ്പ്
ഏലയ്ക്കാപ്പൊടി                      ഒരു നുള്ള്
നെയ്യ്                                         ഒരു ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ്                              2 ടീസ്പീൺ

തയ്യാറാക്കുന്ന വിധം...

 ആദ്യം ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പ് ഇട്ട് വറുത്ത് കോരിവയ്ക്കുക. ശര്‍ക്കരയും ചുരണ്ടിയ തേങ്ങയും ഒരു പാനില്‍ ഇട്ട് നന്നായി വരട്ടി അല്‍പം നെയ്യുമൊഴിച്ചിളക്കി ഏലയ്ക്കാപ്പൊടിയും ഉടച്ചുവച്ച ഏത്തപ്പഴവുമിട്ടിളക്കി കോരിവയ്ക്കുക. ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പ് ചേര്‍ക്കണം. ഒരു പാത്രത്തില്‍ അരിപ്പൊടിയിട്ട് തേങ്ങാപ്പാലും ഒഴിച്ച് ഇളക്കി നന്നായി കുഴച്ച് മയമുള്ള ഉരുളകളാക്കുക. ശേഷം ഒരു പൂരിയുടെ വലുപ്പത്തില്‍ പരത്തുക. ഇതില്‍ ഏത്തപ്പഴക്കൂട്ട് കുറേശെവച്ച് മടക്കിവയ്ക്കുക. എല്ലാം ഇതേപോലെ തയാറാക്കി ആവിയില്‍ വേവിച്ചെടുക്കുക. ഏത്തപ്പഴം അട തയ്യാറായി...

രോ​ഗപ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു ഹെൽത്തി സൂപ്പ്....

click me!