ഈ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും

By Web Team  |  First Published Nov 7, 2024, 4:02 PM IST

അസിഡിറ്റിയെ തടയാന്‍ ആദ്യം ചെയ്യേണ്ടത് കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക. 


അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും ഭക്ഷണരീതിയില്‍ ഉണ്ടായ  മാറ്റങ്ങളുമാണ് അസിഡിറ്റിക്ക് കാരണം. ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍, മാനസിക സംഘര്‍ഷം തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ തടയാന്‍ ആദ്യം ചെയ്യേണ്ടത് കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്. 

അസിഡിറ്റിയെ തടയാന്‍ രാവിലെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ പരിചയപ്പെടാം.

Latest Videos

1. സിട്രസ് പഴങ്ങള്‍ 

ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ രാവിലെ തന്നെ കഴിക്കുന്നത് ചിലരില്‍ അസിഡിറ്റിക്ക് കാരണമാകും. അതിനാല്‍ ഇവ രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. 

2. തക്കാളി 

തക്കാളിയില്‍ സിട്രിക് ആസിഡും മാലിക്ക് ആസിഡും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും രാവിലെ കഴിക്കുന്നത് ചിലരില്‍ അസിഡിറ്റിക്ക് കാരണമാകും. 

3. കോഫി

കഫൈന്‍ അടങ്ങിയ ഭക്ഷണം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ചിലരില്‍ കാപ്പി, പാല്‍, ചായ, വെണ്ണ എന്നിവ അസിഡിറ്റി ഉണ്ടാക്കാം. 

4. എരുവേറിയ ഭക്ഷണങ്ങള്‍ 

 എരുവേറിയ ഭക്ഷണങ്ങളും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. 

5. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം. 

6. ഉരുളക്കിഴങ്ങ്, ബീന്‍സ്

ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക. 

7. ചോക്ലേറ്റ് 

കഫൈന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചോക്ലേറ്റും രാവിലെ കഴിക്കുന്നത് അസിഡിറ്റിയുള്ളവര്‍ക്ക് നന്നല്ല.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പതിവായി ജീരക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

youtubevideo

click me!