ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് പുഷ്പ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
മനസും ശരീരവും തണുപ്പിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ജ്യൂസ് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ?, വളരെ കുറച്ച് ചേരുവകൾ മാത്രം മതി. സ്പെഷ്യൽ തണ്ണിമത്തൻ മൊജിറ്റോ എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തണ്ണിമത്തൻ 10 ക്യൂബ്സ്
പഞ്ചസാര സിറപ്പ് 2 സ്പൂൺ
ചെറുനാരങ്ങ 1 എണ്ണം
ചെറുനാരങ്ങ നീര് 1 സ്പൂൺ
പനിക്കൂർക്ക ഇല 3 എണ്ണം
സോഡ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസിൽ സോഡ ഒഴികെയുള്ള ചേരുവ ഇടുക. നാരങ്ങ മുറിച്ച് ചേർക്കണം. എല്ലാം കൂടി ഒരു തടി തവി കൊണ്ട് ഉടയ്ക്കുക. ശേഷം ഐസ് ക്യൂബ്, സോഡ ചേർക്കുക. പനിക്കൂർക്കയുടെയും നാരങ്ങയുടെയും വേറിട്ട രുചിയോടെയുള്ള സ്പെഷ്യൽ മൊജിറ്റോ തയ്യാർ.
കൊടും ചൂടിൽ കൂളാകാന്‍ മിന്‍റ് ലെമൺ രുചി; റെസിപ്പി