സദ്യയ്ക്കും മറ്റും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചടി. വിവിധ തരത്തിലുള്ള പച്ചടികളുണ്ട്. പഴുത്ത പപ്പായ കൊണ്ട് കിടിലൊരു പച്ചടി തയ്യാറാക്കിയാലോ...
സദ്യയ്ക്കും മറ്റും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചടി. വിവിധ തരത്തിലുള്ള പച്ചടികളുണ്ട്. പഴുത്ത പപ്പായ കൊണ്ട് കിടിലൊരു പച്ചടി തയ്യാറാക്കിയാലോ...
വേണ്ട ചേരുവകൾ...
undefined
പഴുത്ത പപ്പായ 1 എണ്ണം
പച്ചമുളക് 2 എണ്ണം
മഞ്ഞൾ പൊടി അര ടീസ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
അരച്ച് ചേർക്കേണ്ടത്...
നാളികേരം മുക്കാൽകപ്പ്
തൈര് 1 കപ്പ്
കടുക് ഒരു നുള്ള്
പച്ചമുളക് 1 എണ്ണം
താളിക്കേണ്ടത്...
വെളിചെണ്ണ
കടുക്
ചുവന്ന മുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം...
പഴുത്ത പപ്പായ കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് പാകത്തിന് ചേർത്ത് വേവിക്കുക. അതിലേക്ക് അരച്ച് വെച്ച കൂട്ട് ചേർത്ത് തിളപ്പിക്കുക. അവസാനം കുറച്ച് തൈര് ചേർത്ത് നന്നായി ഇളക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് വറ്റൽ മുളക് കറിവേപ്പില ഇട്ട് കറിയിലേക്ക് ചേർക്കുക.
തയ്യാറാക്കിയത്:
ശുഭ