Summer Fest: മനസ്സും വയറും നിറയാൻ സ്വാദിഷ്ടമായ മാമ്പഴം റാഗി സ്മൂത്തി; റെസിപ്പി

By Web Team  |  First Published Apr 24, 2024, 10:57 AM IST

ഈ ചൂടുകാലത്ത് മനസ്സും ശരീരവും കൂളാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഈസി മാമ്പഴം റാഗി സ്മൂത്തി. സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

ഈ ചൂടുകാലത്ത് മനസ്സും ശരീരവും തണുപ്പിക്കാന്‍ മാമ്പഴം റാഗി സ്മൂത്തി തയ്യാറാക്കിയാലോ?

വേണ്ട  ചേരുവകൾ...

1. റാഗിപ്പൊടി - അര കപ്പ് 
2. പഴുത്ത മാങ്ങ -ഒരെണ്ണം ( ചെറിയ കഷണങ്ങൾ ആക്കിയത് )
3. ശർക്കരപ്പൊടി - ഒരു ടേബിൾ സ്പൂൺ 
4. തേങ്ങാപ്പാൽ - രണ്ടു കപ്പ് 
5. പനികൂർക്ക ഇല അരിഞ്ഞത് - ഒരു ടീ സ്പൂൺ 

തയ്യാറാക്കുന്ന വിധം...

റാഗിപ്പൊടി വെള്ളത്തിൽ കലക്കി കുറുക്കിയെടുക്കുക. തണുത്തത്തിനു ശേഷം മാങ്ങയും, തേങ്ങാപ്പാലും, ശർക്കരപ്പൊടിയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. പനികൂർക്ക അരിഞ്ഞതും ചേർത്ത് ഉപയോഗിക്കാം.

Also read: ഈ ചൂടത്ത് ഒന്ന് കൂളാകാം ; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

youtubevideo

click me!