മഴക്കാലമല്ലേ, കിടിലൻ സ്വീറ്റ് കോണ്‍ സൂപ്പ് വീട്ടില്‍ തന്നെയുണ്ടാക്കിയാലോ? ഇതാ റെസിപി...

By Web Team  |  First Published Jul 12, 2023, 11:48 AM IST

മഴക്കാലമാകുമ്പോള്‍ തണുപ്പുള്ള അന്തരീക്ഷത്തില്‍ ശരീരത്തിന് ചൂട് പകരാനും ഒപ്പം തന്നെ മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനായി പ്രതിരോധശേഷി മെച്ചപ്പെടുത്താനും അവശ്യപോഷകങ്ങള്‍ ഉറപ്പുവരുത്താനുമെല്ലാം ആയാണ് സൂപ്പുകള്‍ കഴിക്കുന്നത്.


കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് സത്യത്തില്‍ നമ്മുടെ ഭക്ഷണരീതി അടക്കമുള്ള ജീവിതശൈലി മാറ്റിയെടുക്കുന്നതാണ് എപ്പോഴും നല്ലത്. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച ഭക്ഷണരീതി തെരഞ്ഞെടുക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകാനാണ്. 

അത്തരത്തില്‍ മഴക്കാലമാകുമ്പോള്‍ തണുപ്പുള്ള അന്തരീക്ഷത്തില്‍ ശരീരത്തിന് ചൂട് പകരാനും ഒപ്പം തന്നെ മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനായി പ്രതിരോധശേഷി മെച്ചപ്പെടുത്താനും അവശ്യപോഷകങ്ങള്‍ ഉറപ്പുവരുത്താനുമെല്ലാം ആയാണ് സൂപ്പുകള്‍ കഴിക്കുന്നത്.

Latest Videos

undefined

സൂപ്പുകള്‍ പലവിധത്തിലുള്ളതുണ്ട്. വെജ്, നോണ്‍-വെജ് സൂപ്പുകളുണ്ട്. ഇവ രണ്ടിലും തന്നെ പല വറൈറ്റികളും വരാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെടുന്ന, ഏറ്റവുമധികം റെസ്റ്റോറന്‍റുകളില്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്നൊരു സൂപ്പാണ് സ്വീറ്റ് കോണ്‍ സൂപ്പ്. മഴക്കാലത്ത് ചൂടോടെ കഴിക്കാൻ സ്വീറ്റ് കോണ്‍ സൂപ്പ് വളരെ നല്ലതാണ്. ഒപ്പം തന്നെ ഇതിന് പല ആരോഗ്യഗുണങ്ങളുമുണ്ട്.

സ്വീറ്റ് കോണ്‍ സൂപ്പ്...

നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവയാലെല്ലാം സമ്പന്നമാണ് കോണ്‍. നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കോണ്‍ ഏറെ സഹായകമാണ്. അതുപോലെ തന്നെ ദഹനം സുഗമമാക്കാനും കോണ്‍ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറാണ് ദഹനസംബന്ധമായ ബുദ്ധിമുട്ടുകളെ അകറ്റുന്നത്. 

എങ്ങനെ തയ്യാറാക്കാം?

മിക്കവരും പുറത്തുപോകുമ്പോള്‍ റെസ്റ്റോറന്‍റുകളില്‍ നിന്നാണ് സ്വീറ്റ് കോണ്‍ സൂപ്പ് കഴിക്കാറുള്ളത്. ഇത് വളരെ എളുപ്പത്തില്‍ വീട്ടില്‍ വച്ച് തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.അതെങ്ങനെയാണെന്നാണ് ഇനി വിശദീകരിക്കുന്നത്. 

ആദ്യം കോണ്‍ വേവിക്കണം. ഇനിയിത് അടര്‍ത്തിയെടുത്ത് മിക്സിയില്‍ വെള്ളം ചേര്‍ത്ത് നല്ല സ്മൂത്തായി അടിച്ചെടുക്കണം. ഇനിയൊരു പാൻ ചൂടാക്കി അതില്‍ അല്‍പം ഓയിലും ബട്ടറും ചേര്‍ക്കുക. ഇത് ചൂടാകുമ്പോള്‍ ഇതിലേക്ക് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, ഗ്രീൻ ഓനിയൻ എന്നിവ ചേര്‍ത്ത് വഴറ്റണം. 

ഇവയൊന്ന് വഴണ്ടുവരുമ്പോള്‍ നേരത്തെ അരച്ചുവച്ചിരിക്കുന്ന കോണ്‍ ഇതിലേക്ക് ചേര്‍ക്കാം. ഇതൊന്ന് ഏതാനും മിനുറ്റ് അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് ഉപ്പും വൈറ്റ് പെപ്പറും ചേര്‍ത്തുകൊടുക്കണം. ഇനിയിതിലേക്ക് പച്ചക്കറിയാണ് ചേര്‍ക്കേണ്ടത്. ചെറുതായി അരിഞ്ഞ ക്യാരറ്റ്, ബീൻസ് എന്നിവ ചേര്‍ക്കാം. ശേഷം ഒരു സ്റ്റോക്ക് ക്യൂബ് ചേര്‍ക്കണം. ഒപ്പം ഒരു കപ്പ് കൂടി വെള്ളവും ഒഴിച്ചുകൊടുക്കണം. 

ഇനിയിത് അടച്ചുവച്ച് ഏതാനും മിനുറ്റ് വെന്ത് എല്ലാം ചേര്‍ന്നുവരാൻ വിടണം.ശേഷം ഇതില്‍ നിന്ന് ചൂടോടെ അല്‍പം സ്പൂണ്‍ വച്ച് കോരിയെടുത്ത ശേഷം കോണ്‍സ്റ്റാര്‍ച്ച് കലക്കി അതും ചേര്‍ക്കണം. ഒന്നുകൂടി തിളക്കുമ്പോള്‍ അല്‍പം കൂടി കുരുമുളക് (ബ്ലാക്ക് പെപ്പര്‍) ചേര്‍ക്കുക, അര ടീസ്പൂണ്‍ വിനാഗിരിയും, അല്‍പം ഗ്രൻ ഓനിയൻ അരിഞ്ഞതും കൂടി ചേര്‍ക്കാം. 

ഇതോടെ സൂപ്പ് തയ്യാറായിക്കഴിഞ്ഞു. അല്‍പം സോയ സോസോ ചില്ലി സോസോ മുകളില്‍ തൂവി ഗ്രീൻ ഓനിയനും ഗാര്‍നിഷ് ചെയ്യാൻ വച്ച് ചൂടോടെ തന്നെ വിളമ്പാവുന്നതാണ്. 

Also Read:- ബ്രേക്ക്ഫാസ്റ്റിന് കഞ്ഞി കഴിക്കുന്നത് നല്ലതാണ്; കാരണം എന്താണെന്നോ...?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

click me!