മാമ്പഴം എങ്ങനെ ഉപയോഗിക്കാനാണെങ്കിലും അതിന്‍റെ തൊലി കളയുകയെന്നതാണ് ശ്രമകരമായ ജോലി. മിക്കവര്‍ക്കും ഇത് ചെയ്യാൻ ഇഷ്ടവുമല്ല. മാമ്പഴം അല്‍പമൊന്ന് പഴുത്തിരിക്കുന്നത് കൂടിയാണെങ്കില്‍ ഇതിന്‍റെ തൊലി കളയല്‍ അത്ര എളുപ്പവുമല്ല.
ഇത് മാമ്പഴക്കാലമാണ്. വ്യത്യസ്തയിനത്തില്‍ പെട്ട മാമ്പഴങ്ങള്‍ വിപണിയിലും ഏറെ എത്തിക്കഴിഞ്ഞിട്ടുണ്ട്. ആളുകള്‍ ഇഷ്ടാനുസരണം മാമ്പഴം വാങ്ങി കഴിക്കുകയും ചെയ്യുന്നുണ്ട്.
മാമ്പഴം അങ്ങനെ തന്നെ കഴിക്കുന്നവരും ജ്യൂസ്, ഷെയ്ക്ക്, ലസ്സി, സ്മൂത്തി എന്നിവ തയ്യാറാക്കി കഴിക്കുന്നവരുമുണ്ട്. അതുപോലെ തന്നെ പഴുത്ത മാമ്പഴം കൊണ്ട് വ്യത്യസ്തമായ കറികള്‍ തയ്യാറാക്കുന്നവരുമുണ്ട്.
undefined
മാമ്പഴം എങ്ങനെ ഉപയോഗിക്കാനാണെങ്കിലും അതിന്‍റെ തൊലി കളയുകയെന്നതാണ് ശ്രമകരമായ ജോലി. മിക്കവര്‍ക്കും ഇത് ചെയ്യാൻ ഇഷ്ടവുമല്ല. മാമ്പഴം അല്‍പമൊന്ന് പഴുത്തിരിക്കുന്നത് കൂടിയാണെങ്കില്‍ ഇതിന്‍റെ തൊലി കളയല്‍ അത്ര എളുപ്പവുമല്ല. കാമ്പ് ആകെ നാശമായിപ്പോകുന്നതിനും ഇത് കാരണമാകും. മാത്രമല്ല പിന്നീട് മാമ്പഴം കഷ്ണങ്ങളാക്കിയെടുക്കാനും പ്രയാസമായിരിക്കും. കാരണം അപ്പോഴേക്ക് ഇതിന്‍റെ പള്‍പ്പ് കുഴമ്പ് രൂപത്തിലായിട്ടുണ്ടാകും.
എന്നാല്‍ ഒട്ടും സമയമെടുക്കാതെ വളരെ എളുപ്പത്തില്‍ സെക്കൻഡുകള്‍ കൊണ്ട് മാമ്പഴത്തിന്‍റെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ചെടുക്കാനായാലോ? ഈ വീഡിയോ കണ്ടുനോക്കിയാല്‍ സംഗതി എങ്ങനെയെന്ന് വ്യക്തമാകും...
ഇതില്‍ ഗ്ലാസ് കൊണ്ടാണ് മാമ്പഴത്തിന്‍റെ തൊലി വേര്‍തിരിച്ചെടുക്കുന്നത്. മാമ്പഴം ആദ്യം കഴുകി കഷ്ണങ്ങളാക്കി വച്ച ശേഷമാണ് ഗ്ലാസുപയോഗിച്ച് തൊലി നീക്കുന്നത്. പഴുപ്പ് അല്‍പം കൂടിയ മാമ്പഴം പോലും ഇത്തരത്തില്‍ കേട് പറ്റാത്ത തൊലി നീക്കം ചെയ്തെടുക്കാൻ സാധിക്കും.
പലരും പഴങ്ങള്‍ തൊലിയില്‍ നിന്നടര്‍ത്തി കഴിക്കാൻ സ്പൂണ്‍ ഉപയോഗിക്കാറുണ്ട്. പഴുത്ത പപ്പായ, തണ്ണിമത്തൻ, സപ്പോര്‍ട്ട, കസ്റ്റര്‍ഡ് ആപ്പിള്‍ എല്ലാം ഇത്തരത്തില്‍ കഴിക്കാറുണ്ട്. അതേ ഒരു രീതിയില്‍ തന്നെയാണ് ഇവിടെ ഗ്ലാസുപയോഗിച്ച് മാമ്പഴത്തിന്‍റെ തൊലി കളയുന്നതും. എന്തായാലും ഈ മാമ്പഴക്കാലത്ത് ഇതൊരു പുതിയ അറിവാണെങ്കില്‍ അത് പരീക്ഷിച്ച് നോക്കാൻ മറക്കല്ലേ...