വീട്ടിൽ ബീറ്റ്റൂട്ട് ഇരിപ്പുണ്ടോ? എങ്കിൽ ഹെൽത്തിയും രുചികരവുമായ സ്പെഷ്യൽ ബീറ്റ്റൂട്ട് പുട്ട് തയ്യാറാക്കിയാലോ?.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
വീട്ടിൽ ബീറ്റ്റൂട്ട് ഇരിപ്പുണ്ടോ? എങ്കിൽ ഹെൽത്തിയും രുചികരവുമായ സ്പെഷ്യൽ ബീറ്റ്റൂട്ട് പുട്ട് തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പുട്ട് പൊടി ഇട്ടുകൊടുത്തിനു ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ നെയ്യും ചേർത്തു കൊടുത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം അതിലേക്ക് കുറച്ച് ആയിട്ട് ബീറ്റ്റൂട്ട് ജ്യൂസ് ഒഴിച്ച് കൊടുക്കുക. അതിനായിട്ട് ബീറ്റ്റൂട്ട് നല്ലപോലെ ഒന്ന് മിക്സിയിൽ അരച്ചെടുത്ത് ജ്യൂസ് മാത്രം അരിച്ചെടുത്താൽ മതിയാകും. ഇത് നല്ലപോലെ ഒന്ന് പുട്ടിന്റെ പാകത്തിന് കുഴച്ചെടുത്ത് അതിനുശേഷം ഒരു പുട്ടുകുളത്തിലേക്ക് ആവശ്യത്തിന് വെള്ളം വെച്ച് ചൂടാകുമ്പോൾ പുട്ടുകുറ്റിയിലേക്ക് കുറച്ചു തേങ്ങ ചേർത്ത് അതിലേക്ക് ആവശ്യത്തിന് ബീറ്റ് റൂട്ട് ജ്യൂസ് ചേർത്ത് കൂടെ കുഴച്ച് പുട്ടുപൊടി ചേർത്തു കൊടുത്ത് അതിനു മുകളിലായിട്ട് വീണ്ടും തേങ്ങ ചേർത്തു കൊടുത്തു ഇതിനെ ആവിയിൽ വച്ച് നല്ലപോലെ വേവിച്ചെടുക്കുക.. ബീറ്റ്റൂട്ട് പുട്ട തയ്യാർ...
റാഗി കൊണ്ട് സോഫ്റ്റ് പുട്ട് എളുപ്പം തയ്യാറാക്കാം