മുട്ടയുടെ മഞ്ഞക്കരുത്തിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു.
മുട്ട പ്രേമികളാണ് നമ്മളിൽ പലരും. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ഏകദേശം 7 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
മുട്ട കഴിക്കുന്നത് "നല്ല" കൊളസ്ട്രോൾ എന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. ഉയർന്ന എച്ച്ഡിഎൽ ഉള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ദിവസവും രണ്ട് മുട്ടകൾ കഴിക്കുന്നത് എച്ച്ഡിഎൽ അളവ് 10 ശതമാനം വർദ്ധിപ്പിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
undefined
മുട്ടയുടെ മഞ്ഞക്കരുത്തിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ എയും മുട്ടയിൽ കൂടുതലാണ്. വിറ്റാമിൻ ഡിയാൽ സമ്പുഷ്ഠമാണ് മുട്ട. ഇതിന് പുറമെ ഫോസ്ഫറസിൻറെ സാന്നിധ്യവും ബലമുള്ള എല്ലുകളുടെയും പല്ലിൻറെയും നിർമാണത്തിന് സഹായിക്കും.
രക്തത്തിലെ ഒരു തരം ലിപിഡ് കൊഴുപ്പായ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാൻ ഒമേഗ-3 സഹായിക്കുന്നു.
ബീറ്റൈൻ, കോളിൻ തുടങ്ങിയ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന നിരവധി പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത കുറയ്ക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
നമ്മുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ്. ഓരോ മുട്ടയിലും ഏകദേശം ആറ് ഗ്രാം പ്രോട്ടീനും സഹായകമായ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
Read more ഭാരം കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? ഭക്ഷണ കാര്യത്തിലെ നാല് തെറ്റുകൾ
ദിവസത്തേക്കുള്ള പ്രോട്ടീന്റെ പങ്ക് ലഭിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പേശികളുടെ അളവ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും എല്ലുകളെ സഹായിക്കാനും സഹായിക്കും. ദിവസവും ഒരു മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.