വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ കുരുമുളക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചുമ, ജലദോഷം, ആസ്ത്മ തുടങ്ങിയവയുടെ ബുദ്ധിമുട്ടുകളെ കുറയ്ക്കാനും സഹായിക്കും.
പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ കുരുമുളക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചുമ, ജലദോഷം, ആസ്ത്മ തുടങ്ങിയവയുടെ ബുദ്ധിമുട്ടുകളെ കുറയ്ക്കാനും സഹായിക്കും.
വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. ഇതിൽ പൈപ്പറിൻ എന്നറിയപ്പെടുന്ന ഒരു ബയോ ആക്റ്റീവ് സംയുക്തവും അടങ്ങിയിരിക്കുന്നു. ഫൈബര്‍ അടങ്ങിയ കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാനും ഇവ സഹായിക്കും.
undefined
കുരുമുളകിലെ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധിവാതത്തെ തടയാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കത്തിച്ചു കളയാന്‍ പൈപ്പറിൻ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങളെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനും കുരുമുളക് സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പയർവർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍