പ്രമേഹം മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ; അറിയാം കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങള്‍...

By Web Team  |  First Published Mar 31, 2023, 4:02 PM IST

 നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില  വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു  തന്നെയാണ് ഭക്ഷണത്തില്‍  എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും. 


ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയെ ചെറുതായി കാണേണ്ട.   നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില  വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു  തന്നെയാണ് ഭക്ഷണത്തില്‍  എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും.  പലപ്പോഴും എടുത്തു കളയുന്ന  കറിവേപ്പിലയുടെ ഗുണങ്ങളെ കുറിച്ച് എത്രപേര്‍ക്ക് അറിയാം? നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും. 

അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില.  കറിവേപ്പില നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കറിവേപ്പില. ആന്‍റി ഓക്സിഡന്‍റുകള്‍‌ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. 

രണ്ട്...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍  ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. 

മൂന്ന്...

പലര്‍ക്കുമുള്ള പ്രശ്നമാണ് മലബന്ധം. മലബന്ധം അകറ്റാനും അസിഡിറ്റിയെ തടയാനുമൊക്കെ കറിവേപ്പില സഹായിക്കും. 

നാല്... 

കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി  മോരില്‍ കലക്കി  കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.  ഇതിലുള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്‌സ് എന്നിവയുടെ സാന്നിധ്യമാണ് ഡയറിയയെ ചെറുക്കുന്നത്.

അഞ്ച്...

പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും.  ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്. ഫൈബറും കറിവേപ്പിലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ആറ്...

കറിവേപ്പില ശീലമാക്കുന്നത് ശരീരത്തില്‍  ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി  ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് കഴിക്കുന്നതും നല്ലതാണ്. 

ഏഴ്...

ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

എട്ട്...

വിറ്റാമിന്‍ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍  കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

ഒമ്പത്...

കറിവേപ്പില അരച്ചു പുരട്ടുന്നത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കും. കറിവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടിയാല്‍ പുഴുക്കടി തടയും. 

Also Read: പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ പരീക്ഷിക്കാം ഈ ടിപ്സ്...

click me!