ചുവന്ന ആപ്പിളോ അതോ ഗ്രീന്‍ ആപ്പിളോ, ഗുണം കൂടുതലാര്‍ക്ക്?

By Web Team  |  First Published Apr 7, 2023, 4:25 PM IST

പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. അങ്ങനെ ഉപാപ ചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു. ഗ്രീൻ ആപ്പിളിൽ പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവയും ചുവന്നതിനെക്കാളുണ്ട്. 


ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് ശരിയാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിൾ. ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, എ, കെ എന്നിവ എല്ലാം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ആപ്പിള്‍ തന്നെ പല തരത്തിലുണ്ട്. സാധാരണ നാം കഴിക്കുന്നത് ചുവന്ന ആപ്പിളുകളാണ്. എന്നാല്‍ ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വിറ്റാമിൻ എ, ബി, സി, കെ എന്നിവ ചുവന്ന ആപ്പിളിനെക്കാള്‍ കൂടുതലുള്ളത് പച്ച ആപ്പിളിലാണ്.  കൂടാതെ പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും പച്ച ആപ്പിളിന്​ ഗുണങ്ങളേറെയുണ്ട്​.

Latest Videos

undefined

പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. അങ്ങനെ ഉപാപ ചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു. ഗ്രീൻ ആപ്പിളിൽ പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവയും ചുവന്നതിനെക്കാളുണ്ട്. 

പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ്​ ശരീരത്തിലെ മികച്ച രക്​തചംക്രമണത്തിന്​ സഹായിക്കുന്നു. രക്​തചംക്രമണം വർധിക്കുന്നത്​ ഹൃ​ദ്രോഗ, പക്ഷാഘാത സാധ്യതകൾ ഇല്ലാതാക്കുന്നു. വിറ്റാമിൻ കെ കൂടുതലുള്ളതിനാൽ രക്​തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിൾ കഴിക്കുന്നത്​ സഹായകമാണ്​.  ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറവാണ്. നാരുകൾ ചുവന്ന ആപ്പിളിനെക്കാള്‍ ധാരാളം ഉണ്ടുതാനും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പച്ച ആപ്പിള്‍ ധൈര്യമായി കഴിക്കാം. 

എല്ലുകളുടെ ആരോഗ്യത്തിന് ആപ്പിള്‍ ഏറെ നല്ലതാണ്. പച്ച ആപ്പിൾ കാത്സ്യത്തി​ന്‍റെ സാന്നിധ്യത്താൽ സമ്പന്നമാണ്​. അതിനാല്‍ എല്ലാ ദിവസവും പച്ച ആപ്പിൾ കഴിക്കുന്നത്​ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വർധിപ്പിക്കും.  വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ ഗ്രീന്‍ ആപ്പിള്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനും ഏറെ നല്ലതാണ്. പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ ഇവ തടയും. വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചുവന്ന ആപ്പിളിനെക്കാള്‍ കലോറിയും കാര്‍ബോയും കുറവും പച്ച ആപ്പിളിലാണ്. ഇത്തരം ചെറിയ ചില വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ചുവന്ന ആപ്പിളും പച്ച ആപ്പിളും രണ്ടും ആരോഗ്യത്തിന് നല്ലതു തന്നെ. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

click me!