പുറത്തുനിന്ന് വാങ്ങിക്കുന്ന പച്ചക്കറികളും പഴങ്ങളുമെല്ലാം നമ്മളെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? ഭക്ഷണസാധനങ്ങളിലൂടെ വൈറസ് കൈമാറ്റം ചെയ്യപ്പെടുന്നതായ കണ്ടെത്തല്‍ ഇതുവരെ വന്നിട്ടില്ല. എങ്കില്‍പ്പോലും ചെറിയ സൂക്ഷ്മതകള്‍ ഇക്കാര്യത്തിലും നമ്മള്‍ പുലര്‍ത്തേണ്ടതില്ലേ! പ്രധാനമായും പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കുന്ന കാര്യത്തില്‍ തന്നെയാണ് നമ്മള്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടത്
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പല പ്രതിരോധ മാര്‍ഗങ്ങളും നമ്മള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണിലൂടെ വീട്ടില്‍ത്തന്നെ സുരക്ഷിതരായി തുടരാനുള്ള സാഹചര്യമുണ്ടാക്കുന്നു, അത്യാവശ്യങ്ങള്‍ക്കായി പുറത്തുപോയാലും തിരിച്ചെത്തിയാല്‍ കൈകളും മുഖവും വൃത്തിയാക്കുന്നു, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സാനിറ്റൈസ് ചെയ്യുന്നു. അങ്ങനെ പല മാര്‍ഗങ്ങളും നമ്മള്‍ ചെയ്തുവരുന്നു.
എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പച്ചക്കറികളും പഴങ്ങളുമെല്ലാം നമ്മളെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? ഭക്ഷണസാധനങ്ങളിലൂടെ വൈറസ് കൈമാറ്റം ചെയ്യപ്പെടുന്നതായ കണ്ടെത്തല്‍ ഇതുവരെ വന്നിട്ടില്ല. എങ്കില്‍പ്പോലും ചെറിയ സൂക്ഷ്മതകള്‍ ഇക്കാര്യത്തിലും നമ്മള്‍ പുലര്‍ത്തേണ്ടതില്ലേ! പ്രധാനമായും പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കുന്ന കാര്യത്തില്‍ തന്നെയാണ് നമ്മള്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടത്. ഇതിന് സഹായിക്കുന്ന അഞ്ച് നിര്‍ദേശങ്ങള്‍ നല്‍കാം.
undefined
ഒന്ന്...
സാധനങ്ങള്‍ വാങ്ങി വീട്ടില്‍ തിരിച്ചെത്തിയാല്‍ അവ വൃത്തിയാക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും കൈകള്‍ ആദ്യം വൃത്തിയാക്കുക.
രണ്ടും ഒരുമിച്ച് വൃത്തിയാക്കാമെന്ന ചിന്ത വേണ്ട. അത് ആരോഗ്യകരമായ തീരുമാനമല്ല.
രണ്ട്...
പലരും നിലവിലെ സാഹചര്യം കണക്കിലെടുത്ത് പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കാന്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങളാണ്. ഇതിന്റെ ആവശ്യവും ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മൂന്ന്...
പച്ചക്കറികളും പഴങ്ങളും നന്നായി വൃത്തിയാക്കാന്‍ പൈപ്പ് തുറന്നിട്ട ശേഷം അതില്‍ നിന്ന് ശക്തിയായി വരുന്ന വെള്ളത്തില്‍ കാണിച്ച് നന്നായി ഉരച്ചുകഴുകുകയാണ് വേണ്ടത്.
നാല്...
പ്രത്യക്ഷത്തില്‍ അഴുക്കോ ചെളിയോ കാണുന്ന പച്ചക്കറിയോ പഴമോ ആണെങ്കില്‍ ഇത് വൃത്തിയാക്കാന്‍ പ്രത്യേകം ബ്രഷോ സ്‌പോഞ്ചോ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.
എന്നാല്‍ ഇക്കൂട്ടത്തില്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിക്കല്ലേ. അതുപോലെ ശക്തിയായി ഇവ വച്ചൊന്നും പച്ചക്കറിയും പഴങ്ങളും കഴുകുകയും അരുത്.
അഞ്ച്...
ചിലയിനം പച്ചക്കറികളും പഴങ്ങളും അല്‍പം കൂടി ശ്രദ്ധയോടെ വേണം ഉപയോഗിക്കാന്‍. ബെറികള്‍, കാബേജ്, ഇലകളോട് കൂടിയ പച്ചക്കറികള്‍, ലെറ്റൂസ് പോലുള്ള ഇലകള്‍ എന്നിവ സാധാരണ പച്ചക്കറികള്‍ കഴുകുന്നതിനേക്കാള്‍ സമയമെടുത്തും ശ്രദ്ധയെടുത്തും കഴുകണം. തുറന്നിട്ട പൈപ്പിന് താഴെ സുഷിരങ്ങളുള്ള പ്ലാസ്റ്റിക് പാത്രത്തിലോ മറ്റോ ഇവ വച്ച ശേഷം നന്നായി കഴുകിയെടുക്കുന്നതാണ് ഇതിന്റെ രീതി. കഴുകിവൃത്തിയാക്കിയ ശേഷം നല്ല, ഉണങ്ങിയ ടവലിലോ ടിഷ്യൂ പേപ്പറിലോ വച്ച് ഉണക്കിയെടുത്ത് ഇവ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.