ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം കീഴ്പ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതില്‍ തന്നെ പൊട്ടാസ്യവും വിറ്റാമിന്‍ സിയും കൂടുതലുളളവയാണ് ഏറ്റവും അനുയോജ്യം.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ് നേന്ത്രപ്പഴം. അതിനാല്‍ ഇവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്...
സിട്രസ് പഴങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
മൂന്ന്...
സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ വിവിധയിനം ബെറികള്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
നാല്...
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കിവി. കിവിയിൽ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
അഞ്ച്...
തണ്ണിമത്തനും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഫൈബറുകളും, പൊട്ടാസ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: വേനല്‍ക്കാലത്ത് വണ്ണം കുറയ്ക്കാന്‍ ഇതാ അഞ്ച് ടിപ്സ്...