സ്വതവെ വയറിന് പ്രശ്നമുള്ളവരാണെങ്കില്‍ ഡയറ്റില്‍ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ പോലും സൂക്ഷിക്കുന്നത് നല്ലതാണ്. കൂടുതല്‍ പ്രയാസങ്ങളില്ലാതെ മുന്നോട്ടുപോകാൻ ഈ ശ്രദ്ധ സഹായിക്കും.
ഡയറ്റുമായി ബന്ധപ്പെട്ട്, അല്ലെങ്കില്‍ നമ്മുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് നാമറിയാത്ത എത്രയോ സൂക്ഷ്മമായ കാര്യങ്ങളുണ്ട്. പലപ്പോഴും ഇവയൊന്നും തന്നെ കാര്യമായ ഒരു തിരിച്ചടി നമുക്ക് നല്‍കുന്നതായിരിക്കണമെന്നില്ല. എങ്കിലും നമ്മുടെ അശ്രദ്ധയുടെ മോശം ഫലം അതിന്‍റെ തീവ്രതയനുസരിച്ച് ശരീരം നേരിടും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇത്തരത്തില്‍ ശ്രദ്ധ നല്‍കേണ്ടൊരു കാര്യമാണ് വിവിധ ഭക്ഷണങ്ങളുടെ കോംബോ. ചില ഫുഡ് കോംബോകള്‍ നമുക്ക് ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില കോംബോകള്‍ നമുക്ക് ഗുണമൊന്നും നല്‍കുകയില്ലെന്ന് മാത്രമല്ല- ദോഷമായും വരാം. അധികവും ആയുര്‍വേദമാണ് ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ഏറെ നിഷ്കര്‍ഷ പാലിക്കാറ്. ഇനി, ഏറെ ആരോഗ്യഗുണങ്ങളുള്ള പപ്പായയ്ക്കൊപ്പം കഴിച്ചുകൂടാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
undefined
പാലുത്പന്നങ്ങള്‍...
പാലോ പാലുത്പന്നങ്ങളോ പപ്പായ്ക്കൊപ്പം കഴിക്കുന്നത് ഉചിതമല്ലെന്നാണ് ആയുര്‍വേദ വിധി ചൂണ്ടിക്കാട്ടുന്നത്. പപ്പായയിലുള്ള പപ്പെയ്ൻ എന്ന എൻസൈം പാലിന്‍റെയോ പാലുത്പന്നങ്ങളുടെയോ ദഹനത്തെ പ്രശ്നത്തിലാക്കാമെന്നതിനാലാണിത്. ഇങ്ങനെ സംഭവിച്ചാല്‍ ഗ്യാസ്ട്ബിള്‍ മൂലം പ്രയാസം നേരിടാനുള്ള സാധ്യത ഏറെയാണ്.
സ്പൈസി ഭക്ഷണങ്ങള്‍...
അധികം സ്പൈസിയായ ഭക്ഷണത്തിനൊപ്പം പപ്പായ കഴിക്കുന്നതും നല്ലതല്ലെന്ന് ആയുര്‍വേദം പറയുന്നു. സ്പൈസിയായ ഭക്ഷണം ശരീരത്തിലെ താപനില ഉയര്‍ത്തുന്നു. പപ്പായ ആണെങ്കില്‍ ശരീരം തണുപ്പിക്കുന്ന ഫലമാണ്. ഈ വൈരുദ്ധ്യം കൊണ്ടാണ് ഇവ ഒരുമിച്ച് കഴിക്കരുത് എന്ന് നിര്‍ദേശിക്കുന്നത്. അതിനാല്‍ സ്പൈസിയായ ലഞ്ച്, ഡിന്നര്‍ എന്നിവയ്ക്കൊപ്പമൊന്നും പപ്പായ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
സിട്രസ് ഫ്രൂട്ട്സ്...
സിട്രസ് ഫ്രൂട്ട്സ് എന്നാല്‍ അസിഡിക് സ്വഭാവമുള്ള ഫ്രൂട്ട്സ് എന്നര്‍ത്ഥം. വൈറ്റമിൻ-സി അധികമായി അടങ്ങിയ പഴങ്ങള്‍ എന്നും കണക്കാക്കാം. ഇവ പപ്പായ്ക്കൊപ്പം കഴിക്കുമ്പോള്‍ ഇത് അസിഡിറ്റിയുണ്ടാക്കാം. അതിനാലാണ് ഇവ ഒരുമിച്ച് കഴിക്കരുതെന്ന് പറ?ുന്നത്.
ചായ...
പൊതുവെ ഫ്രൂട്ട്സ് കഴിക്കുന്നതിനൊപ്പം ആരും ചായ കുടിക്കാറില്ല. എങ്കിലും പ്രത്യേകം എടുത്തുപറയുകയാണ്, പപ്പായയ്ക്കൊപ്പം ചായ കഴിക്കാതിരിക്കുക. ഇതും ചൂടും തണുപ്പുമുള്ള രണ്ട് വിരുദ്ധാഹാരങ്ങളുടെ കോംബോ തന്നെയാണ്. ഇതും ഗ്യാസ്ട്രബിളിലേക്ക് തന്നെയാണ് നയിക്കുക.
മുന്തിരി...
സിട്രസ് ഫ്രൂട്ട്സിന്‍റെ കാര്യം പറഞ്ഞതുപോലെ തന്നെ പപ്പായയ്ക്കൊപ്പം മുന്തിരിയും കഴിക്കാതിരിക്കുന്നതാണ് ഉചിതം. കറുപ്പ്, പച്ച, ചുവപ്പ് - മുന്തിരികളൊന്നും പപ്പായ്ക്കൊപ്പം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇതും വയറിന് പ്രശ്നമാകുമെന്നതിനാലാണ് ഒഴിവാക്കാൻ പറയുന്നത്. അധികവും അസിഡിറ്റിയും നെഞ്ചെരിച്ചിലും തന്നെയാണ് ഇതും ഉണ്ടാക്കുക.
സ്വതവെ വയറിന് പ്രശ്നമുള്ളവരാണെങ്കില്‍ ഡയറ്റില്‍ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ പോലും സൂക്ഷിക്കുന്നത് നല്ലതാണ്. കൂടുതല്‍ പ്രയാസങ്ങളില്ലാതെ മുന്നോട്ടുപോകാൻ ഈ ശ്രദ്ധ സഹായിക്കും.
Also Read:- ചോറിന് പകരം ചപ്പാത്തിയാണോ കഴിക്കാറ്? എങ്കില്‍ ഇക്കാര്യം കൂടി അറിയുക...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-