ദീര്‍ഘനേരത്തേക്ക് നമ്മെ വിശപ്പ് അനുഭവപ്പെടുത്താത്ത, ഉന്മേഷം നല്‍കുന്ന ഭക്ഷണങ്ങളാണ് കഴിക്കുന്നതെങ്കില്‍ അത് വീണ്ടും അമിതമായി കഴിക്കുന്നതിനെ തടയും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വണ്ണം കുറഞ്ഞിരുന്നാലും അത് ആരോഗ്യത്തിന് വലിയ വെല്ലുവിളിയൊന്നുമാകില്ല. എന്നാല്‍ വണ്ണം കൂടുന്നത് അങ്ങനെയല്ല. പല രീതിയിലാണ് ഇത് ആരോഗ്യത്തെ ബാധിക്കുക. ചിലര്‍ അവരുടെ ശാരീരിക- സവിശേഷത അനുസരിച്ച് തന്നെ വണ്ണം കൂടിവരാം.
എന്നാല്‍ മിക്കവരും ഭക്ഷണത്തില്‍ നിയന്ത്രണമില്ലാത്തത് കൊണ്ട് തന്നെയാണ് വണ്ണം കൂടി വരുന്നത്. എന്നാലോ ഭക്ഷണം നിയന്ത്രിക്കാൻ ഇവര്‍ക്ക് സാധിക്കുകയുമില്ല.
undefined
പലപ്പോഴും ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നമ്മെ എത്തിക്കുന്നതും മറ്റും ഭക്ഷണങ്ങള്‍ തന്നെയാകും. അതായത് എളുപ്പത്തില്‍ നമുക്ക് വിശപ്പ് അനുഭവപ്പെടുത്തുന്ന, ഉന്മേഷം നഷ്ടപ്പെട്ട് തളര്‍ച്ച തോന്നിപ്പിക്കുന്ന ഭക്ഷണങ്ങളാണ് പ്രശ്നമായി വരിക.
അതേസമയം ദീര്‍ഘനേരത്തേക്ക് നമ്മെ വിശപ്പ് അനുഭവപ്പെടുത്താത്ത, ഉന്മേഷം നല്‍കുന്ന ഭക്ഷണങ്ങളാണ് കഴിക്കുന്നതെങ്കില്‍ അത് വീണ്ടും അമിതമായി കഴിക്കുന്നതിനെ തടയും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ ഡയറ്റിലുള്‍പ്പെടുത്തുന്നിലൂടെ ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കുന്ന ശീലത്തിന് നിയന്ത്രണമുണ്ടാക്കാം...
ഒന്ന്...
മുകളില്‍ പറഞ്ഞതുപോലെ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഉന്മേഷം നല്‍കുകയും ചെയ്യുന്നൊരു ഭക്ഷണമാണ് മുട്ട. രാവിലെ പ്രഭാതഭക്ഷണത്തിനൊപ്പം തന്നെ മുട്ട കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് പിന്നീട് ഉച്ചഭക്ഷണത്തിന് മുമ്പ് വീണ്ടും എന്തെങ്കിലും കഴിക്കുന്നതിനെ പ്രതിരോധിക്കാൻ സഹായിക്കും. പല പഠനങ്ങള്‍ തന്നെ മുട്ടയുടെ ഈ ഗുണത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
രണ്ട്...
ഭക്ഷണത്തിന് മുമ്പായി ആപ്പിള്‍ കഴിക്കുന്നതും ഒരുപാട് ഭക്ഷണം കഴിക്കുന്നതിനെ തടയാൻ ഉപകരിക്കും. അമിതമായി കഴിക്കുമോയെന്ന് ആശങ്കയുള്ളപ്പോള്‍ ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പായി ഒരു ആപ്പിള്‍ കഴിച്ചാല്‍ മതി.
മൂന്ന്...
ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നലിന് തടയിടും. വല്ലതും കഴിക്കാൻ തോന്നുമ്പോള്‍ തന്നെ ഡാര്‍ക് ചോക്ലേറ്റ് കഴിച്ചാല്‍ മതി. ഇതിന് ശേഷം മറ്റൊന്നും കഴിക്കാൻ തോന്നുകയില്ല. ബിപി നിയന്ത്രിക്കാനും തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും സുഗമമായ പ്രവര്‍ത്തനത്തിനുമെല്ലാം ഡാര്‍ക് ചോക്ലേറ്റ് ഏറെ സഹായകമാണ്. നമ്മുടെ മാനസികാവസ്ഥ പെട്ടെന്ന് മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
നാല്...
ഓട്ട്മീലും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നൊരു വിഭവമാണ്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കെല്ലാം ഓട്ട്മീല്‍ തീര്‍ച്ചയായും ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.
അഞ്ച്...
അവക്കാഡോയും ഇതുപോലെ അമിതമായി കഴിക്കുന്നത് തടയാനായി കഴിക്കാവുന്നൊരു വിഭവമാണ്. ബ്രോക്ക്ഫാസ്റ്റിനോ ഉച്ചഭക്ഷണത്തിനോ എല്ലാമൊപ്പം അവക്കാഡോ കഴിക്കുകയാണെങ്കില്‍ അടുത്ത നേരത്തെ ഭക്ഷണത്തിന് ഇടയിലായി എന്തെങ്കിലും കഴിക്കുന്നത് തടയാൻ ഇത് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത്...
ചിലര്‍ സ്ട്രെസ്, വിഷാദം പോലുള്ള മാനസികപ്രശ്നങ്ങളുടെ ഭാഗമായി ഒരുപാട് ഭക്ഷണം കഴിക്കാറുണ്ട്. ഇതും ശരീരത്തിന് നല്ലതല്ല. എന്നാലീ സാഹചര്യത്തില്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടിവരാം. മറ്റ് രീതിയിലുള്ള നിയന്ത്രണങ്ങളൊന്നും ഇതില്‍ ഫലവത്താകണമെന്നില്ല.
Also Read:- ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാൻ ചെയ്യാം ലളിതമായ ഇക്കാര്യങ്ങള്‍...