ടൊമാറ്റോ കെച്ചപ്പ് ഉണ്ടാക്കുന്നതിങ്ങനെ; വീഡിയോ ശ്രദ്ധേയമാകുന്നു...

By Web Team  |  First Published Nov 21, 2023, 10:07 AM IST

സ്നാക്സിന് മുതല്‍ ചപ്പാത്തിക്കും ചോറിനുമൊപ്പം വരെ കെച്ചപ്പ് കഴിക്കുന്നവരുണ്ട്. അത്രയും ആളുകള്‍ക്ക് ഇഷ്ടമുള്ളൊരു രുചിയാണ് കെച്ചപ്പിന്‍റേത്. അധികവും കുട്ടികള്‍ തന്നെയാണ് കെച്ചപ്പിന്‍റെ ആരാധകര്‍. 


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമ്മെ തേടിയെത്തുന്നത്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളാണ് എന്നതാണ് സത്യം. അത്രമാത്രം പ്രേക്ഷകര്‍ ഉണ്ട് എന്നതിനാലാണ് ഫുഡ് വീഡിയോകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നത്. 

ഇത്തരത്തിലുള്ള ഫുഡ് വീഡിയോകളുടെ കൂട്ടത്തില്‍ നമുക്ക് കൗതുകമാകുന്ന, അല്ലെങ്കില്‍ നമുക്ക് പുതിയ അറിവ് പകര്‍ന്നുതരുന്ന പല ഉള്ളടക്കങ്ങളും കാണാറുണ്ട്. ഫാക്ടറികളില്‍ വിവിധ ഭക്ഷണപദാര്‍ത്ഥങ്ങളോ, വിഭവങ്ങളോ എല്ലാം തയ്യാറാക്കുന്നതിന്‍റെ വീഡിയോകളെല്ലാം ഇങ്ങനെ നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കുന്ന കാഴ്ചകളാണ്.

Latest Videos

undefined

ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു ചെറിയ ഫാക്ടറിയില്‍ ടൊമാറ്റോ കെച്ചപ്പുണ്ടാക്കുന്നൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. നമ്മള്‍ മിക്ക ബേക്കറികളിലും ഹോട്ടലുകളിലുമെല്ലാം മേശപ്പുറത്ത് സര്‍വസാധാരണമായി കാണുന്നൊരു വിഭവമാണ് ടൊമാറ്റോ കെച്ചപ്പ്.

സ്നാക്സിന് മുതല്‍ ചപ്പാത്തിക്കും ചോറിനുമൊപ്പം വരെ കെച്ചപ്പ് കഴിക്കുന്നവരുണ്ട്. അത്രയും ആളുകള്‍ക്ക് ഇഷ്ടമുള്ളൊരു രുചിയാണ് കെച്ചപ്പിന്‍റേത്. അധികവും കുട്ടികള്‍ തന്നെയാണ് കെച്ചപ്പിന്‍റെ ആരാധകര്‍. 

ഈ കെച്ചപ്പ് തക്കാളിയില്‍ നിന്ന് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നാണ് വീഡിയോയില്‍ വിശദമായി കാണിച്ചിരിക്കുന്നത്. തക്കാളി കഴുകി വൃത്തിയാക്കിയ ശേഷം തിളപ്പിച്ച് അതിന്‍റെ പ്യൂരി മാറ്റിയെടുത്ത്- വെള്ളവും മസാലക്കൂട്ടുകളും പഞ്ചസാരയും ഉപ്പുമെല്ലാം ചേര്‍ത്ത് അവസാനം നമ്മള്‍ കടകളിലെല്ലാം കാണുന്ന പരുവത്തിലുള്ള കെച്ചപ്പാക്കി മാറ്റിയെടുക്കുകയാണ്. 

ഇതില്‍ തക്കാളി തിളപ്പിച്ച ശേഷം ഇത് ആറാൻ വേണ്ടി പ്ലാസ്റ്റിക് ഡ്രമ്മുകളിലാണ് നിറയ്ക്കുന്നത്. ഇത് അത്ര നല്ലതല്ലെന്നും, മറ്റെല്ലാം കുഴപ്പമില്ലെന്നുമാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്ന കമന്‍റുകളില്‍ അധികവും. ചൂടോടുകൂടി എന്ത് സാധനവും പ്ലാസ്റ്റിക് പാത്രത്തിലാക്കുമ്പോള്‍ പ്ലാസ്റ്റിക്കും കൂടെ ഉരുകി വിഭവത്തിലേക്ക് ലയിക്കുമെന്നതാണ് പ്രശ്നം. എന്തായാലും വ്യത്യസ്തമായ കാഴ്ചയായതിനാല്‍ തന്നെ ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്ന് പറയാം. 

വീഡിയോ...

 

Also Read:- ഇതാണ് കറുത്ത ആപ്പിള്‍; ഒന്നിന് വില എത്രയാണെന്ന് അറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!