ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാതഭക്ഷണങ്ങള്‍

By Web Team  |  First Published Nov 15, 2024, 5:23 PM IST

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. രാവിലെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. കൂടാതെ വിശപ്പ് കൂടാനും നിങ്ങള്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കാനും കാരണമാകും. 


ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ അഥവാ പ്രഭാതഭക്ഷണം. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കണം. എന്നാല്‍ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാം. 

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. രാവിലെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. കൂടാതെ വിശപ്പ് കൂടാനും നിങ്ങള്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കാനും കാരണമാകും. ഇത് ഭാരം കൂട്ടാനും ഇടയാക്കും. പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാതഭക്ഷണങ്ങളെ പരിചയപ്പെടാം. 

Latest Videos

undefined

1. പഴങ്ങളും നട്സും ചേര്‍ത്ത ഓട്മീല്‍

ഓട്‌സ് നാരുകളാൽ സമ്പന്നമാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും വിശപ്പിനെ കുറയ്ക്കാനും സഹായിക്കും. ഓട്‌സില്‍ പഴങ്ങളും നട്സും കൂടി ചേര്‍ക്കുമ്പോള്‍ ശരീരത്തിന് വേണ്ട വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൂടി ലഭിക്കും.

2. ബെറി പഴങ്ങള്‍ ചേര്‍ത്ത ഗ്രീക്ക് യോഗര്‍ട്ട്

ഗ്രീക്ക് യോഗര്‍ട്ടില്‍ ഉയർന്ന അളവില്‍ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനും വിശപ്പ് കുറയ്ക്കാനും ഗുണം ചെയ്യും. ആന്‍റി ഓക്സിഡൻറുകളാൽ സമ്പുഷ്ടമായ ബെറി പഴങ്ങള്‍ പഞ്ചസാര ചേർക്കാതെ തന്നെ സ്വാഭാവിക മധുരം നൽകാനും സഹായിക്കും. 

3. ബ്രെഡ്- അവക്കാഡോ ടോസ്റ്റ്

അവക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് വിശപ്പ് ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കും. മുഴുധാന്യ ബ്രെഡില്‍ നാരുകൾ അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. 

4. ചീര, വാഴപ്പഴം, ബദാം പാൽ സ്മൂത്തി

ചീര പോലെയുള്ള ഇലക്കറികളും വാഴപ്പഴവും ബദാം പാലും ചേർത്ത സ്മൂത്തിയില്‍ നാരുകൾ, പൊട്ടാസ്യം, അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയില്‍ കലോറിയും കുറവാണ്. അതിനാല്‍ ഇവ രാവിലെ കഴിക്കുന്നതും ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.  

5. വേവിച്ച മുട്ടകളും പച്ചക്കറികളും 

പ്രോട്ടീന്‍റെയും കോളിൻ പോലുള്ള അവശ്യ പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് മുട്ട. ചീര, കാപ്സിക്കം പോലെയുള്ള കലോറി കുറഞ്ഞ പച്ചക്കറികള്‍ കൂടി ഇവയ്ക്കൊപ്പം വേവിച്ച് കഴിക്കുന്നത് നാരുകൾ ലഭിക്കാനും വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. 

6. ചിയ വിത്ത് പുഡ്ഡിംഗ്

ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാനും ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു. ബദാം പാലും തേനും ചിയ വിത്തും ചേർത്ത് ഒരു പുഡ്ഡിംഗ് ആയി  തയ്യാറാക്കി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

7. വാഴപ്പഴവും പീനട്ട് ബട്ടും 

വാഴപ്പഴത്തില്‍ പീനട്ട് ബട്ടര്‍ പുരട്ടി കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വീട്ടിൽ പൊരിയുണ്ടോ? എങ്കിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ കിടിലൻ സ്നാക്ക് തയ്യാറാക്കാം; റെസിപ്പി

youtubevideo
 

click me!