തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Apr 6, 2023, 12:51 PM IST

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. ഹൃദയത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. 


ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. ഹൃദയത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

സാല്‍മണ്‍ ഫിഷ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസ്സാണ് സാല്‍മണ്‍ ഫിഷ്. കൂടാതെ വിറ്റാമിന്‍ ഡിയും ബിയും മറ്റ് പ്രോട്ടീനുകളും  അടങ്ങിയ ഇവ ശരീരത്തിന് ഏറേ നല്ലതാണ്. അതിനാല്‍ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്...

ഫ്‌ളാക്‌സ് സീഡ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മൂന്ന്...

ചിയ സീഡ്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഫൈബര്‍, കാത്സ്യം, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ചിയ സീഡ്സില്‍ അടങ്ങിയിട്ടുണ്ട്. 

നാല്...

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൾനട്സ്. മഗ്നീഷ്യം, കോപ്പര്‍, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ വാള്‍നട്സ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും  സഹായിക്കും.

അഞ്ച്...

മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ദിവസവും കഴിക്കാം ഉണക്കമുന്തിരി; അറിയാം ഗുണങ്ങള്‍...


 

click me!