യാത്രക്കാരില്‍ 1500ലധികം പേരും മരിച്ചു. ഇത്രയും വലിയൊരു അപകടമായതിനാല്‍ തന്നെ ചരിത്രത്തിലും ടൈറ്റാനിക് എന്നും ഓര്‍മ്മപ്പെടുന്ന പേരായി അവശേഷിച്ചു.
ടൈറ്റാനിക് കപ്പലിനെ കുറിച്ച് കേള്‍ക്കാത്തവരായി ആരും കാണില്ല. പ്രത്യേകിച്ച് അത് സിനിമ കൂടി ആയതോടെ കൂടുതല്‍ പേര്‍ ഈ കപ്പലിനെ കുറിച്ചും അത് നേരിട്ട അപകടത്തെ കുറിച്ചുമെല്ലാം അറിഞ്ഞു. ലോകപ്രശസ്തമായ ആഡംബര കപ്പല്‍ ടൈറ്റാനിക് 2,224 യാത്രക്കാരുമായി സഞ്ചരിക്കവേ 1912 ഏപ്രില്‍ 15ന് നോര്‍ത്ത് അറ്റ്‍ലാന്‍റിക് സമുദ്രത്തില്‍ വച്ച് മുങ്ങുകയായിരുന്നു.
യാത്രക്കാരില്‍ 1500ലധികം പേരും മരിച്ചു. ഇത്രയും വലിയൊരു അപകടമായതിനാല്‍ തന്നെ ചരിത്രത്തിലും ടൈറ്റാനിക് എന്നും ഓര്‍മ്മപ്പെടുന്ന പേരായി അവശേഷിച്ചു.
undefined
ടൈറ്റാനിക് തകര്‍ന്ന് 111 വര്‍ഷങ്ങള്‍ പിന്നിടുകയാണിപ്പോള്‍. ഈ അവസരത്തില്‍ ഏറെ കൗതുകമുണര്‍ത്തുന്ന ചില വിവരങ്ങളാണ് കപ്പലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്ന് ടൈറ്റാനിക് കപ്പലിലെ യാത്രക്കാര്‍ കഴിച്ചിരുന്ന ഭക്ഷണങ്ങളുടെ മെനുവാണ് പുറത്തുവന്നിരിക്കുന്നത്. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, തേര്‍ഡ് ക്ലാസ് യാത്രക്കാര്‍ക്കുള്ള വ്യത്യസ്തമായ ഭക്ഷണങ്ങളുടെ മെനുവാണ് ഇതിലുള്ളത്. ഒരു ദിവസത്തെ മെനു മാത്രമാണ് ഇതില്‍ വരുന്നത്.
ഫസ്റ്റ് ക്സാസുകാരുടെ വിഭവങ്ങള്‍...
സ്ക്രാംബിള്‍ഡ് മുട്ട - ആസ്പരാഗസ്, മുള്ളില്ലാതെയുള്ള മത്സ്യവിഭവം, ചിക്കൻ വിഭവം, കോണ്‍ഡ് ബീഫ് (പ്രിസര്‍വ് ചെയ്ത ബീഫ്), പച്ചക്കറികളും ചിക്കനും ധാന്യങ്ങളുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന തിക്ക് സൂപ്പ്, മോമോസ് എന്നിവയെല്ലാം ഫസ്റ്റ് ക്ലാസ് മെനുവില്‍ കാണാം.
ഇതിന് പുറമെ ഗ്രില്‍ഡ് ഐറ്റംസും മെനുവില്‍ വേറെ കൊടുത്തിട്ടുണ്ട്. ഗ്രില്‍ഡ് മട്ടൻ ചോപ്സ്, ബേക്ക് ഡ് പൊട്ടാറ്റോസ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും. ഡിസേര്‍ട്ടുകളായി കസ്റ്റര്‍ഡ് പുഡിംഗ്, ആപ്പിള്‍ മെരിംഗ്യൂ, പേസ്ട്രി എന്നിവയും കാണാം.
ബഫറ്റിലാണെങ്കില്‍ സാല്‍മണ്‍ മയോണീസ്, പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കിയ കൊഞ്ച്, വിലപിടിപ്പുള്ള മീൻ വിഭവങ്ങള്‍, ഉണക്കിയ മീനുകള്‍ കൊണ്ടുള്ള വിഭവങ്ങള്‍, റോസ്റ്റ് ബീഫ്, സ്പൈസ്ഡ് ബീഫ്, പൈകള്‍, പോര്‍ക്ക് സോസേജ്, ചിക്കൻ ഗാലന്‍റൈൻ, കോണ്‍ഡ് ഓക്സ് ടങ്, ലെറ്റൂസ്, ബീറ്റ്‍റൂട്ട്, തക്കാളി, പല തരത്തിലുള്ള ചീസുകള്‍ എന്നിവയെല്ലാമാണ് കാണുന്നത്. ഏപ്രില്‍ 14 1912, അതായത് അപകടം സംഭവിക്കുന്നതിന്‍റെ തൊട്ട് മുമ്പത്തെ ദിവസം ഫസ്റ്റ്ക്ലാസ് യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തിന്‍റെ മെനുവാണ് ഇത്.
സെക്കൻഡ് ക്ലാസുകാരുടെ വിഭവങ്ങള്‍...
പഴങ്ങള്‍, റോള്‍ഡ് ഓട്സ്, ഉണക്കിയ മത്സ്യത്തിന്‍റെ വിഭവങ്ങള്‍, ചോളത്തില്‍ നിന്നുത്പാദിപ്പിക്കുന്ന ഹോമിനി, ഫ്രഷ് മീനുകളുടെ വിഭവങ്ങള്‍. ഗ്രില്‍ഡ് ഓക്സ് കിഡ്‍നി, ഉപ്പിട്ട് ഉണക്കിയ പന്നിയിറച്ചി (ബേക്കണ്‍), ചീസും റൊട്ടിപ്പൊടിയും ചേര്‍ത്ത് ബേക്ക് ചെയ്ത് തയ്യാറാക്കിയ വിഭവം, ഗ്രില്‍ഡ് സോസേജ്, മാഷ്ഡ് പൊട്ടാറ്റോ, ഗ്രില്‍ഡ് ഹാം- ഫ്രൈഡ് എഗ്സ്, ഫ്രൈഡ് പൊട്ടാറ്റോ, വിയന്ന ആന്‍റ് ഗ്രഹാം റോള്‍സ്, മധുരവിഭവമായ സോഡ സ്കോണ്‍സ്, കേക്കുകള്‍, മേപ്പിള്‍ സിറപ്പ്, പഴങ്ങള്‍ പ്രിസര്‍വ് ചെയ്തുണ്ടാക്കുന്ന മര്‍മലേഡ്, ചായ, കാപ്പി എന്നിവയാണ് ഇവരുടെ മെനുവില്‍ കാണുന്നത്. 1912 ഏപ്രില്‍ 11ലെ മെനുവാണിത്.
തേര്‍ഡ് ക്ലാസുകാരുടെ വിഭവങ്ങള്‍...
ഓട്ട്സ് കൊണ്ടുള്ള കഞ്ഞി- പാല്‍, ഉണങ്ങിയ മത്സ്യത്തിന്‍റെ വിഭവങ്ങള്‍, ബേക്ക്ഡ് പൊട്ടാറ്റോ, ഹാം ആന്‍റ് എഗ്സ്, ബ്രഡ്- ബട്ടര്‍, മര്‍മലേഡ്, സ്വീഡിഷ് ബ്രഡ്, ചായ, കാപ്പി എന്നിവയാണ് ബ്രേക്ക്ഫാസ്റ്റിലുള്ളത്.
ഡിന്നറിന് റൈസ് സൂപ്പ്, ഫ്രഷ് ബ്രഡ്, ബ്രൗണ്‍ ഗ്രേവി, കാബിൻ ബിസ്കറ്റ്‍സ്, സ്വീറ്റ് കോണ്‍, ബോയില്‍ഡ് പൊട്ടാറ്റോസ്, പ്ലം പുഡിംഗ്, സ്വീറ്റ് സോസ്, പഴങ്ങള്‍ എന്നിവയാണ് കാണുന്നത്.
കോള്‍ഡ് മീറ്റ്, ചീസ്, അച്ചാറുകള്‍, ഫ്രഷ് ബ്രഡ് ആന്‍റ് ബട്ടര്‍, റൈസ്- സ്റ്റ്യൂ എന്നിങ്ങനെയുള്ള വിഭവങ്ങളും തേര്‍ഡ് ക്ലാസ് യാത്രക്കാരുടെ മെനുവില്‍ കാണാം.
രസകരമായ വിവരങ്ങള്‍ ഏവരും കൗതുകപൂര്‍വം പങ്കുവയ്ക്കുകയാണിപ്പോള്‍.
Also Read:- തന്തൂരി ചിക്കൻ കൊണ്ട് ചെയ്തത് കണ്ടോ? നെഗറ്റീവ് കമന്‍റ്സ് വാരിക്കൂട്ടി ഫുഡ് വീഡിയോ...