വിശപ്പ് കുറയ്ക്കാന്‍ കഴിക്കാം ഫൈബര്‍ അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങള്‍...

By Web Team  |  First Published May 25, 2023, 7:56 AM IST

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും അത് വഴി ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും.


ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍  ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഗുണം ചെയ്യുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍  ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

കൂടാതെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും അത് വഴി ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും.

Latest Videos

undefined

അത്തരത്തില്‍ വിശപ്പ് കുറയ്ക്കാന്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

മധുരക്കിഴങ്ങാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകളാല്‍ സമ്പന്നമാണ് ഇവ. അതിനാല്‍ മധുരക്കിഴങ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

ക്യാരറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ഇവ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

മൂന്ന്...

സ്ട്രോബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. 

നാല്... 

ഓട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിന്‍റെ മികച്ച ഉറവിടമാണ് ഓട്സ്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഇവ പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ വിശപ്പ് കുറയ്ക്കാനും ഇവ സഹായിക്കും. 

അഞ്ച്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ  അഥവാ വെണ്ണപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാന്നും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍...

click me!