ഗര്‍ഭകാലത്ത് സ്ത്രീകളില്‍ വിളര്‍ച്ചയുണ്ടാകുന്നത് സര്‍വസാധാരണയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് അവാക്കാഡോ. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, നിയാസിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ പല മിനറലുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.
ഗർഭകാലത്ത് ഭക്ഷണകാര്യത്തിൽ നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അമ്മയുടെ ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനം ചെയ്യുന്നത്. ഗർഭകാലത്ത് കഴിക്കേണ്ട പഴവർഗമാണ് അവാക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്.
അവാക്കാഡോയിൽ വൈവിധ്യമാർന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് ഗർഭിണികൾ കഴിച്ചിരിക്കേണ്ട അത്യാവശ്യം ഒന്നാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ഇതിന്റെ കുറവ് കുഞ്ഞുങ്ങളിൽ നാഡീ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിന്റെ നല്ലൊരു ഉറവിടമാണ് അവാക്കാഡോ. അവാക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട് ഇതിന്റെ അര കപ്പ് ജ്യൂസിൽ 5 എംസിജി ഗ്രാം ഫോളിക് ആസിഡ് ഉണ്ടെന്നാണ് കണക്ക്.
undefined
ഗർഭകാലത്ത് സ്ത്രീകളിൽ വിളർച്ചയുണ്ടാകുന്നത് സർവസാധാരണയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് അവാക്കാഡോ. ഇതിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. കാൽസ്യം, നിയാസിൻ, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ പല മിനറലുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
ഗർഭകാലത്തുണ്ടാകാൻ ഇടയുള്ള മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കു നല്ലൊരു പരിഹാരമാണ് അവാക്കാഡോ. ഗർഭിണികളിലെ ദഹന പ്രക്രിയയും അപചയ പ്രക്രിയയുമെല്ലാം നല്ലതു പോലെ നടക്കാൻ അവാക്കാഡോ സഹായിക്കുന്നു.
അവക്കാഡോ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും. ഇതിനായി ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്. അതുപോലെ പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വയറിൻറെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
അവാക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്ന കൊളാജിൻ വർധിപ്പിക്കാൻ അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും.
നെല്ലിക്ക ആരോഗ്യത്തിന് നല്ലതൊക്കെ തന്നെ ; ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം