വളരെ ആരോഗ്യകരമായ ഒരു ഇലക്കറിയാണ് ചീര. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവ ദഹനത്തിന് നല്ലതാണ്.
നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വളരെ ആരോഗ്യകരമായ ഒരു ഇലക്കറിയാണ് ചീര. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവ ദഹനത്തിന് നല്ലതാണ്. ഒപ്പം ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷണത്തിനും സഹായിക്കും. ചീരയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, വിറ്റമിൻ കെ തുടങ്ങിയവ എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കും.
undefined
ചീരയിൽ കുറഞ്ഞ കലോറിയും കൂടുതൽ നാരുകളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ചീര തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ചീരയിലെ ഇരുമ്പിന്റെ സാന്നിധ്യം മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്നു. ചുവന്ന രക്താണുക്കളുടെ നല്ല ആരോഗ്യം നിലനിർത്താൻ ഇരുമ്പ് സഹായിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം വർധിപ്പിക്കുകയും നല്ല മുടി വളരുകയും ചെയ്യും. ചീരയിലെ മഗ്നീഷ്യം, സിങ്ക്, ഫോളേറ്റ് എന്നിവയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ എയും ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വേവിച്ച ചീര, ചീര കൊണ്ടുള്ള തോരന്‍, ചീര ജ്യൂസ്, ചീര സ്മൂത്തി തുടങ്ങിയ പതിവാക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.