ഒരാള്‍ കണ്ണ് കെട്ടിയും മറ്റൊരാള്‍ കൈകള്‍ പിന്നില്‍ കെട്ടിയും 40 സെക്കന്‍റിൽ സാൻഡ്‍വിച്ച് തയ്യാറാക്കി! വീഡിയോ

By Web Team  |  First Published May 23, 2023, 4:50 PM IST

ഇരുവരും ചേർന്ന് സാൻഡ്‌വിച്ച് ഉണ്ടാക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റാഗ്രാം അക്കൗഡിലൂടെ പങ്കുവച്ചിട്ടുണ്ട്.  സാൻഡ്‌വിച്ച് തയ്യാറാക്കുന്ന യുവാവ്  കണ്ണ് മൂടിക്കെട്ടിയിരിക്കുമ്പോൾ, മുന്നിൽ കൈകൾ ബന്ധിച്ച് നിൽക്കുന്ന സ്ത്രീ അയാള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്.  


വിചിത്രമായി തോന്നിപ്പിക്കുന്ന പല വിഷയങ്ങളിലും ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് പല വാര്‍ത്തകളും വരാറുണ്ട്. സമാനമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ ജര്‍മനിയില്‍ നിന്നും പുറത്തുവരുന്നത്. രണ്ട് പേരടങ്ങുന്ന ഒരു ടീം (ഒരാൾ കണ്ണടച്ച്, മറ്റൊരാള്‍ക്ക് കൈകൾ ഉപയോഗിക്കാൻ കഴിയില്ല) ഏറ്റവും വേഗത്തില്‍ ഒരു ക്ലാസിക് സാൻഡ്‌വിച്ച് തയ്യാറാക്കിയതിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. ജർമ്മനിയിലെ ഓഗ്‌സ്‌ബർഗിൽ നിന്നുള്ള സാറാ ഗാംപർലിങ്ങും ആന്ദ്രെ ഒർട്ടോൾഫും 40.17 സെക്കന്‍റ് കൊണ്ടാണ് സാൻഡ്‍വിച്ച് തയ്യാറാക്കിയത്. 2022 നവംബർ രണ്ടിനാണ് അവർ റെക്കോർഡ് രജിസ്റ്റർ ചെയ്തത്. 

ഇരുവരും ചേർന്ന് സാൻഡ്‌വിച്ച് ഉണ്ടാക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റാഗ്രാം അക്കൗഡിലൂടെ പങ്കുവച്ചിട്ടുണ്ട്.  സാൻഡ്‌വിച്ച് തയ്യാറാക്കുന്ന യുവാവ്  കണ്ണ് മൂടിക്കെട്ടിയിരിക്കുമ്പോൾ, മുന്നിൽ കൈകൾ ബന്ധിച്ച് നിൽക്കുന്ന സ്ത്രീ അയാള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്.  

Latest Videos

undefined

യുവാവ് ആദ്യം ഒരു പാക്കറ്റ് ബ്രെഡ് തുറന്ന് രണ്ട് കഷ്ണങ്ങൾ പുറത്തെടുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം രണ്ടിലും തുല്യ അളവിൽ വെണ്ണ പുരട്ടുന്നു.  തുടർന്ന് ഒരു കഷ്ണം മീറ്റും നാല് അരിഞ്ഞ തക്കാളിയും എടുത്തുവച്ചു. ശേഷം രണ്ടാമത്തെ സ്ലൈസ് മുകളിൽ വെച്ച് മൂടി. അവസാനം ഒരു വെളുത്ത പതാകയും അതിന് മുകളില്‍ വെയ്ക്കുന്നുണ്ട്. 1.5 ദശലക്ഷത്തിലധികം വ്യൂസാണ് ഈ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ചത്. 'ഏറ്റവും ഉപയോഗശൂന്യമായ റെക്കോർഡ്' എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

 

Also Read: ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു...

click me!