നമ്മുടെ ഭക്ഷണ ശീലങ്ങൾ നമ്മുടെ പ്രതിരോധശേഷിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടതും പ്രധാനമാണ്. ഭക്ഷണ ശീലങ്ങൾ നമ്മുടെ പ്രതിരോധശേഷിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയും അത് ദുർബലമാക്കുകയും ചെയ്യും. അത്തരത്തില്‍ രോഗപ്രതിരോധ സംവിധാനത്തെ മോശമായി ബാധിക്കുന്ന ചില ഭക്ഷണ ശീലങ്ങളെ പരിചയപ്പെടാം.
undefined
ഒന്ന്...
പഞ്ചസാരയുടെ അമിത ഉപയോഗം രോഗപ്രതിരോധശേഷിയെയും ബാധിക്കാം. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാനും ഇടയാക്കും. കലോറി കൂടാനും ഇത് കാരണമാകും. അതിനാല്‍ ഭക്ഷണത്തില്‍ നിന്നും പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക.
രണ്ട്...
ഭക്ഷണം ഒഴിവാക്കുകയോ ഭക്ഷണക്രമം നിയന്ത്രിക്കുകയോ ചെയ്യുന്നതും രോഗപ്രതിരോധശേഷിയെ ദുര്‍ബലമാക്കും. ഇത് ശരീരത്തിന് ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാതെയാക്കും. അതിനാല്‍ ഒരു നേരത്തെ ഭക്ഷണം പോലും ഒഴിവാക്കരുത്.
മൂന്ന്...
സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും സോഡിയം, പ്രിസർവേറ്റീവുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും.
നാല്...
ഉറക്കമില്ലായ്മയും രോഗപ്രതിരോധശേഷിയെ മോശമായി ബാധിക്കും. അതിനാല്‍ കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം.
അഞ്ച്...
അമിത മദ്യപാനവും രോഗപ്രതിരോധശേഷിയെ ദുര്‍ബലമാക്കും. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കുക.
ആറ്...
വെള്ളം കുടിക്കാതിരിക്കുന്നതും രോഗപ്രതിരോധശേഷിയെ ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.
ഏഴ്...
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളിൽ അവശ്യ പോഷകങ്ങൾ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
എട്ട്...
വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നതും ശരീരത്തിന്‍റെ രോഗപ്രതിരോധശേഷിയെ ബാധിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം